Leg Health Tip Malayalam : മഴക്കാലം ആകുന്നതോടെ പല ആളുകൾക്കും കുഴിനഖം എന്ന അവസ്ഥ ഉണ്ടാകാറുണ്ട് കൂടുതലായും ചളിപുരണ്ട മണ്ണിലൂടെ നടക്കുമ്പോഴോ അല്ലെങ്കിൽ ചളി ഉള്ള വെള്ളത്തിലൂടെ നടക്കുമ്പോഴോ ഇത്തരത്തിൽ കുഴിനഖം വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അത്തരം സാഹചര്യങ്ങളിൽ പോകുന്നത് ഒഴിവാക്കുന്നത് തന്നെയാണ് ഇത് മാറാനുള്ള ഏറ്റവും നല്ല മാർഗ്ഗം.
അതുപോലെ വേറൊരു മാർഗ്ഗത്തിലൂടെ നമുക്ക് എളുപ്പത്തിൽ കുഴിനഖം മാറ്റിയെടുക്കാം അതിനായി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ആദ്യമായി ചെയ്യേണ്ടത് രാത്രി കിടക്കുന്നതിന് മുൻപായി കാല് നല്ലതുപോലെ കഴുകി വൃത്തിയാക്കുക ചെറിയ ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കുന്നതായിരിക്കും നല്ലത്. അതിനുശേഷം വെള്ളമെല്ലാം തന്നെ തുടച്ചു കളയുക.
ശേഷം കുറച്ചു നല്ലെണ്ണ എടുത്ത് വിരലുകളിൽ എല്ലാം തേച്ചുപിടിപ്പിക്കുക ശേഷം ഒരു ചെറുനാരങ്ങയുടെ പകുതി മുറിച്ച് നാരങ്ങ എല്ലാവിരലിന്റെയും മുകളിൽ നല്ലതുപോലെ ഉരച്ചു കൊടുക്കുക. 10 മിനിറ്റ് എങ്കിലും നല്ലതുപോലെ ഉരച്ചു കൊടുക്കേണ്ടതാണ് ശേഷം ഒരു തുണി കൊണ്ട് തുടച്ചു മാറ്റുക.
അടുത്തതായി ചെറിയ ചൂടുവെള്ളം ഒരു പാത്രത്തിൽ ഒഴിച്ചതിനു ശേഷം അതിലേക്ക് കുറച്ചു ഉപ്പ് ഇട്ടുകൊടുക്കുക. ശേഷം ഈ ഉപ്പുവെള്ളത്തിൽ വിരലുകൾ മുക്കി വയ്ക്കുക. 10 മിനിറ്റ് മുക്കിവെക്കുക ശേഷം തുടയ്ക്കാവുന്നതാണ്. ദിവസത്തിൽ ഒരു രണ്ടുപ്രാവശ്യമെങ്കിലും ഇതുപോലെ നിങ്ങൾ ചെയ്യുകയാണെങ്കിൽ കുഴിനഖം എന്ന പ്രശ്നത്തെ മാറ്റിയെടുക്കാൻ വളരെ എളുപ്പമാണ്. ഇതുപോലെ ചെയ്യൂ.