പൊറോട്ട കഴിക്കാൻ തോന്നുന്നുണ്ടോ. സമയം കളയേണ്ട സേവനാഴിയിൽ തയ്യാറാക്കാം വളരെ എളുപ്പത്തിൽ ലയർ പൊറോട്ട. | Making Of Easy Layer porotta

Making Of Easy Layer porotta : പൊറോട്ട തയ്യാറാക്കാൻ ഇനി വളരെയധികം എളുപ്പമാണ്. സേവനാഴി ഉണ്ടെങ്കിൽ തയ്യാറാക്കാം ഒരുപാട് ലെയറുകൾ ഉള്ള പൊറോട്ട. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് നാല് കപ്പ് മൈദ പൊടി എടുക്കുക. അതിലേക്ക് രണ്ടു മുട്ട പൊട്ടിക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്തു കൊടുക്കുക ശേഷം കൈകൊണ്ട് നല്ലതുപോലെ ഇളക്കി മിക്സ് ചെയ്യുക.

ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുത്തുകൊണ്ട് നല്ലതുപോലെ കുഴച്ചെടുക്കുക. ചപ്പാത്തിക്ക് മാവ് തയ്യാറാക്കുന്നതിനേക്കാൾ കുറച്ച് ലൂസ് ആയി മാവ് തയ്യാറാക്കുക. ശേഷം അരമണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റിവയ്ക്കുക. അടുത്തതായി സേവനാഴി എടുത്ത് അതിലേക്ക് പക്കവട ഉണ്ടാക്കുന്ന അച്ചു വെക്കുക. ശേഷം തയ്യാറാക്കിയ മാവ് സേവനാഴിയിലേക്ക് നിറയ്ക്കുക. അതിനുശേഷം മാവ് പരന്ന ഒരു സ്ഥലത്തേക്ക് പിഴിഞ്ഞൊഴിക്കുക.

നീളത്തിൽ പിഴിഞ്ഞൊഴിച്ചതിനുശേഷം അതേ മുകളിലേക്ക് ഓയിൽ ഒഴിച്ചുകൊടുക്കുക ശേഷം കൈകൊണ്ട് ചെറുതായി വലിച്ചു പിടിക്കുക. അതിനുശേഷം വട്ടത്തിൽ ചുറ്റിച്ച് എടുക്കുക. അതിനുമുകളിൽ കുറച്ചുകൂടി ഓയിൽ ഒഴിച്ച് കൊടുക്കുക. ശേഷം കൈകൊണ്ട് പരത്തുക. നല്ലതുപോലെ പരത്തിയതിനു ശേഷം കുറച്ചുകൂടി ഓയിൽ തടവി കൊടുക്കുക.

ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക്പരത്തി വച്ചിരിക്കുന്ന ഓരോ പൊറോട്ടയും ഇട്ടുകൊടുക്കുക. അതിനുശേഷം തിരിച്ചും മറിച്ചുമിട്ട് നല്ലതുപോലെ ചുട്ടെടുക്കുക. രണ്ടുഭാഗവും നന്നായി പാകമായതിനു ശേഷം പാത്രത്തിൽ നിന്ന് എടുത്തു മാറ്റുക ചെറിയ ചൂടോടുകൂടി തന്നെ വശങ്ങളിലേക്ക് തട്ടിക്കൊടുക്കുക. അതിന്റെ ലയറുകൾ എല്ലാം തന്നെ വിട്ടു വരുന്നത് കാണാം. ശേഷം രുചിയോടെ കഴിക്കാം. Credit : Mia Kitchen

Leave a Reply

Your email address will not be published. Required fields are marked *