ഇന്ന് കുചേല ദിനം – സന്ധ്യയ്ക്ക് വീട്ടിൽ നിലവിളക്ക് കൊളുത്തി ഇങ്ങനെ ചെയ്തു നോക്കൂ ജീവിതം രക്ഷപ്പെടും…

ധനു മാസത്തിലെ ആദ്യത്തെ ബുധനാഴ്ചയായ മുപ്പട്ട് ബുധനാഴ്ചയാണ് കുചേല ദിനമായി ആചരിക്കുന്നത്. പരമ ദരിദ്രനായ കുചേലൻ ഭാര്യയുടെ ആഗ്രഹപ്രകാരം സതീർത്ഥനായ സാക്ഷാൽ ശ്രീകൃഷ്ണനെ കണ്ട ദിവസമാണ് ഇന്നത്തെ ദിവസം ഉചിത ദിനമായി ആചരിക്കുന്നത്. കുചേലനെ കുബേരൻ ആക്കി മാറ്റിയ ദിവസമാണ് ഇന്ന്. ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും ദുരിതങ്ങളും അവസാനിച്ച്.

സമൃദ്ധിയും സമ്പത്തും വന്നു ചേരുന്നതിന് ഭഗവാൻറെ അനുഗ്രഹം ലഭിക്കുന്ന ദിവസം കൂടിയാണെന്ന്. ഇന്നത്തെ ദിവസം വീട്ടിൽ ചില കാര്യങ്ങൾ ചെയ്യുന്നത് വളരെ ഐശ്വര്യമാണ് കൊണ്ടുവരുക. ഇന്ന് സന്ധ്യയ്ക്ക് അഞ്ചു തിരിയിട്ട് നിലവിളക്ക് കൊളുത്തണം ഭദ്രദീപം കത്തിക്കുന്നത് വളരെ ഉത്തമമാണ്. ഭഗവാൻറെ ചിത്രത്തിനു മുന്നിൽ നിലവിളക്ക് കത്തിച്ച് അവിൽ കിഴി സമർപ്പിക്കുന്നത് വളരെ നല്ലതാണ്.

നിലവിളക്ക് കൊളുത്തുന്നതിനോടൊപ്പം രണ്ട് നെയ്യ് വിളക്ക് കൂടി അതിൻറെ കൂടെ തെളിയിക്കേണ്ടതുണ്ട്. ഭഗവാന്റെ ചിത്രത്തിനു മുന്നിലായി കുറച്ചു മഞ്ഞപ്പൂക്കൾ സമർപ്പിച്ച് അതിനു മുന്നിൽ വേണം ഒരു നെയ് വിളക്ക് സമർപ്പിക്കാൻ. മറ്റൊരു ചിരാതി വിളക്ക് തുളസി തറയിലും വെക്കേണ്ടതാണ്. ഭഗവാൻ നമ്മളുടെ ഓരോരുത്തരുടെയും വീട്ടിൽ നമ്മുടെ ദുഃഖങ്ങളും ദുരിതങ്ങളും തീർക്കാൻ ഇന്നേദിവസം വരുമെന്നാണ് വിശ്വാസം.

ഭഗവാനെ സ്വീകരിക്കാനായി ഭക്തിസാന്ദ്രമായി വീട് ഒരുങ്ങണം. ഇവ മൂന്നും ഇന്ന് സന്ധ്യയ്ക്ക് വെച്ച് പ്രാർത്ഥിക്കുന്നത് വളരെ നല്ലതാവും. മക്കളുടെ ഉയർച്ചയ്ക്കായി പ്രാർത്ഥിക്കുന്ന അമ്മമാർക്ക് ഒരു മന്ത്രം ഉണ്ട് അത് ഇന്നേ ദിവസം ചൊല്ലുന്നത് നല്ലതാണ്. മക്കളുടെ ആയുരാരോഗ്യ സൗഖ്യത്തിന് ഈ മന്ത്രം ചൊല്ലുന്നത് ഏറെ ഗുണം ചെയ്യും. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.