മോളിവുഡിലെ രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻ ലാലും. അനേകം വർഷങ്ങൾക്കു മുമ്പ് തന്നെ മലയാള സിനിമയിലെ നാഴികക്കല്ലായി മാറിയ ഇവർ ഇന്നും ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ചെറുപ്പ വിലിപ്പ ഭേദമന്യേ എല്ലാവരുടെയും പ്രിയപ്പെട്ട താരങ്ങൾ ആയതുകൊണ്ട് നിരവധി ആരാധകരാണ് ഇവർക്ക് ഉള്ളത്. ഇരുവരും തങ്ങളുടെ അഭിനയം കൊണ്ട് ഹൃദയങ്ങളെ കീഴടക്കാൻ സാധിച്ചു. ഇവർക്ക് പകരക്കാരായി വരാൻ ആരും തന്നെയില്ല.
അത്ര മാത്രം മലയാളികളെ തങ്ങളുടെ അഭിനയത്തിന്റെ മായ ലോകത്തിലേക്ക് കൊണ്ടുപോകാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്. ഇന്നിതാ സോഷ്യൽ മീഡിയകളിൽ തരംഗമായി കൊണ്ടിരിക്കുന്നത് മമ്മുക്കക്കുള്ള ലാലേട്ടന്റെ പിറന്നാൾ സന്ദേശമാണ്. ഇന്ന് മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ 71 ആം പിറന്നാൾ ആഘോഷിക്കുകയാണ്. നിരവധി താരങ്ങളും പ്രമുഖരും അനേകം ആരാധകരും മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്.
എന്നാൽ ലാലേട്ടൻ പങ്കുവെച്ച വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിച്ചത്. വിഡിയോയിൽ ലാലേട്ടൻ പറയുന്നതിങ്ങനെ. രക്ത ബന്ധത്തേക്കാൾ വലുതാണ് കർമ ബന്ധം. കൂടെ പിറന്നിട്ടില്ല എന്നെ ഉള്ളു; ഇച്ചാക്ക എനിക്ക് ജേഷ്ഠൻ ആണ്. വല്യേട്ടനെ പോലെ അല്ല വല്യേട്ടൻ തന്നെ ആണ്. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനുള്ള സൗഭാഗ്യം ഉണ്ടാകട്ടെ എന്നും ലാലേട്ടൻ പറയുന്നു.
ഒപ്പം പിറന്നാൾ ആശംസകൾ നേരുകയും ചെയ്തു. ലാലേട്ടൻ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറി. ഈ വീഡിയോയിൽ നിന്ന് താര രാജാക്കന്മാർ തമ്മിലുള്ള സൗഹൃദവും സ്നേഹവും ലാലേട്ടന്റെ ഹൃദയസ്പർശിയായ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം. നിരവധി പേരാണ് ലാലേട്ടന്റെ ഈ വീഡിയോയ്ക്ക് ലൈക്കുകളും കമന്റുകളും നൽകിയത്.