മധുരണ്ണനുമായ് ലക്ഷ്മി നക്ഷത്ര!! മധുരണ്ണനെ കണ്ട സന്തോഷത്തിൽ അനുകുട്ടിയും.

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയങ്കരിയാണ് ലക്ഷ്മി നക്ഷത്ര. ടെലിവിഷൻ ഷോകളിലൂടെ അവതാരികയും മലയാളികൾക്ക് മുൻപിൽ എത്തിയ ഈ താരത്തെ ഇരു കൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരമ്പരകളിലും അവതാരികയായി എത്തിയെങ്കിലും ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ടമാർ പടാർ സ്റ്റാർ മാജിക് എന്ന ഗെയിം ഷോയിലൂടെയാണ് മലയാളികളുടെ ശ്രദ്ധ കൂടുതൽ ആകർഷിക്കാൻ സാധിച്ചത്.

തന്റെ വാക്ചാതുര്യത്തിലൂടെയും കഴിവുകളിലൂടെയും മുന്നറിക്കൊണ്ടിരിക്കുന്ന ലക്ഷ്മി നക്ഷത്ര നിരവധി ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ചതോടെ തന്റെ എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നതാണ് ലക്ഷ്മി നക്ഷത്രയുടെ പുതിയ വീഡിയോ. സ്റ്റാർ മാജിക് എന്ന ഗെയിം ഷോയിലൂടെ തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയതാണ് അനുമോൾ.

അനുമോളുടെ വീട്ടിലേക്കുള്ള രസകരമായ യാത്രകളും നിമിഷങ്ങളും ആണ് ലക്ഷ്മി തന്റെ യൂട്യൂബിലൂടെ ആരാധകർക്കായി പങ്കുവെക്കുന്നത്. അനുമോളെ അറിയുന്നവർക്ക് ഏറെ പരിചിതമായ കാര്യമാണ് മധുരണ്ണൻ എന്നത്. അനുമോളെ കാണാൻ ചെല്ലുമ്പോൾ മധുരണ്ണനും കൊണ്ടാണ് ലക്ഷ്മി പോകുന്നത്. തുടർന്ന് വീട്ടിലുള്ള ഏവരെയും പരിചയപ്പെടുകയും വളരെ നല്ല നിമിഷങ്ങൾ ഒന്നിച്ച് ചിലവഴിക്കുകയും ചെയ്യുന്നുണ്ട്.

ലക്ഷ്മി നക്ഷത്രയുടെ ഈ വീഡിയോയുടെ ആരംഭം മുതൽ തന്നെ ഒത്തിരി സന്തോഷത്തോടെയാണ് മലയാളികൾ കാണുന്നത്. ഇവരുടെ ഈ വീഡിയോ പുറത്തുവന്നതോടെ ധാരാളം പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ചിന്നു അനു കോമ്പോ പൊളിയാണെന്നും, നിങ്ങളുടെ രണ്ടാളുടെയും ചിരിയാണ് ഹൈലൈറ്റ് എന്നും എന്നാണ് അനുകുട്ടിയുടെ വിവാഹം എന്നും കമന്റ്കളിലൂടെ ആരാധകർ ചോദിക്കുന്നുണ്ട്. ഇരുവരുടെയും ഈ രസകരമായ വീഡിയോയ്ക്ക് നിരവധി പേരാണ് ലൈക്കുകൾ നൽകിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *