മനുഷ്യ ശരീരത്തിന്റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് ആരോഗ്യകരമായ ഭക്ഷണവും ചിട്ടയായ വ്യായാമവും ഇത് അറിയാത്തവരായി ആരുമില്ല. എന്നാൽ അതുപോലെ പ്രധാനപ്പെട്ട ഒന്നാണ് നല്ല ഉറക്കവും. പക്ഷേ ഉറക്കത്തിന് ആരും തന്നെ വലിയ പ്രാധാന്യം കൊടുക്കാറില്ല. ഇത് വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. പ്രകൃതി നിയമമാണ് പകല് ജോലി ചെയ്യുന്നതും രാത്രി വിശ്രമിക്കുന്നതും.
എന്നാൽ പലരും ഇത് കൃത്യമായി ചെയ്യാറില്ല. ഉറക്കത്തിന് സഹായിക്കുന്ന ഹോർമോൺ ആണ് മേലാട്ടോണിൻ ഇത് ഉല്പാദിപ്പിക്കുന്നത് തലച്ചോറിലാണ്. ഈ ഹോർമോണിന്റെ പ്രവർത്തനം തുടങ്ങുന്നത് രാത്രിയാവുമ്പോഴാണ് രാവിലെ ആകുമ്പോൾ സൂര്യപ്രകാശം നമ്മുടെ കണ്ണിലേക്ക് പതിക്കുമ്പോൾ ഈ ഹോർമോണിന്റെ ഉത്പാദനം കുറയും. ഒരു മനുഷ്യായുസ്സിന്റെ മൂന്നിൽ ഒരു ഭാഗം നമ്മൾ ഉറങ്ങി തീർക്കണം.
എന്നാണ് പറയുന്നത്. ഉറങ്ങുന്ന സമയത്താണ് കോശങ്ങളിൽ റിപ്പയർ നടക്കുന്നത്, ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ഇതുമൂലം ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ വരെ പിടിപെടാം. ഉറങ്ങുന്ന സമയത്താണ് അടുത്ത ദിവസത്തിന് ആവശ്യമായുള്ള ഊർജ്ജം ശരീരത്തിൽ ഉത്പാദിപ്പിക്കുന്നത്. ആയുസ്സ് വർദ്ധിപ്പിക്കാനും ശരീരത്തിൻറെ പ്രതിരോധശേഷി കൂട്ടാനും ഉറക്കം അത്യാവശ്യമാണ് വളർച്ചയുടെ
ഹോർമോൺ ഉല്പാദിപ്പിക്കുന്നതും രാത്രിയിലാണ്.
അതുകൊണ്ട് ശരിയായ ഉറക്കമില്ലെങ്കിൽ കുട്ടികളിലും മറ്റും വളർച്ച കുറവുണ്ടാവും. ഇവയെല്ലാമാണ് ഉറക്കത്തിന്റെ പ്രാധാന്യങ്ങൾ. പ്രായപൂർത്തിയ ഒരാൾ ശരാശരി ഏഴുമണിക്കൂർ നേരമെങ്കിലും ഉറങ്ങണം. ശരിയായിട്ടുള്ള ഉറക്കമില്ലായ്മ മാനസിക സമ്മർദ്ദവും ശാരീരിക ബുദ്ധിമുട്ടും ഉണ്ടാക്കുന്നതാണ്. ക്ഷീണം, ഓർമ്മക്കുറവ്, ടെൻഷൻ, ഊർജ്ജം ഇല്ലായ്മ എന്നിങ്ങനെ പല പ്രശ്നങ്ങളും ഉടലെടുക്കാം. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണുക…