Lack Of Energy Here Is The Solution : പല ആളുകൾക്കും ഉന്മേഷക്കുറവ് ഇന്നത്തെ കാലത്ത് കൂടുതലായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് എന്തെങ്കിലും കാര്യങ്ങൾ ചെയ്യുവാൻ മടിയും ക്ഷീണവും എല്ലാം അനുഭവപ്പെടും. ഒന്നിനോടും ഒരു താല്പര്യമില്ലാത്ത അവസ്ഥ എന്നാൽ ഇതിനായി ശരിക്കും എന്താണ് ചെയ്യേണ്ടത് എന്ന് അറിയാനും കഴിയാത്ത അവസ്ഥയിലൂടെ കടന്നുപോകുന്ന ആളുകൾ ഒരുപാടു ഉണ്ടായിരിക്കും. ഇതിന്റെ പ്രധാനപ്പെട്ട ഒരു കാരണം ഉറക്കം ഇല്ലായ്മയാണ്.
ഉറങ്ങാൻ കിടന്നാലും കൃത്യമായി ഉറങ്ങിയില്ല എങ്കിൽ ക്ഷീണവും ഉന്മേഷക്കുറവും ഉണ്ടാകും. രണ്ടാമത്തെ കാരണം വൈറ്റമിൻ ഡി യുടെ കുറവുമൂലം. അമിതമായിട്ടുള്ള ക്ഷീണം ഉന്മേഷം കുറവാ അനുഭവപ്പെടുന്നവർ വൈറ്റമിൻ ഡിയുടെ അളവ് പരിശോദിക്കുക. മൂന്നാമത്തെ കാരണം ഹോർമോൺ വ്യത്യാസങ്ങളാണ്. സ്ത്രീകളിൽ കാണുന്ന ഒരു ലക്ഷണമാണ് ആർത്തവ സമയത്തുണ്ടാകുന്ന പ്രശ്നങ്ങൾ. അതുപോലെ ഗർഭ കാലഘട്ടത്തിലും അസ്വസ്ഥതകൾ ഉണ്ടാകും ചിലപ്പോൾ പ്രസവശേഷം ഇതുപോലെയുള്ള മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകും.
പുരുഷന്മാരിലും ഇതുപോലെ അവരുടെ ഓർമ്മകളിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളും ഇത്തരത്തിലുള്ള ഭാവമാറ്റങ്ങൾക്കിടയാകും. അടുത്ത കാരണമെന്ന് പറയുന്നത് അമിതമായിട്ടുള്ള ഭാരം നമ്മുടെ ഉയരത്തിനനുസരിച്ചുള്ള ഭാരം മാത്രമേ നമുക്ക് ആവശ്യമായിട്ടുള്ളൂ. അതിൽ കൂടുതൽ ഭാരം ഉണ്ടാകുന്നതും ഇത്തരത്തിലുള്ള മടി ക്ഷീണത്തിനും കാരണമാകും. അടുത്ത കാരണം എന്ന് പറയുന്നത് മാനസികമായിട്ടുള്ള സമ്മർദ്ദങ്ങളാണ്.
അടുത്ത കാരണമാണ് ഡിപ്രഷൻ. ഇത്തരം അവസ്ഥകൾ ഉണ്ടായാലും ഇതേ രീതിയിലുള്ള മാനസിക ബുദ്ധിമുട്ടുകൾ നമുക്ക് ഉണ്ടാകും. അടുത്ത ലക്ഷണമാണ് അനീമിയ. ശരീരത്തിൽ രക്തക്കുറവ് ഉണ്ടാകുമ്പോഴും ഇത്തരത്തിൽ ക്ഷീണം ഉന്മേഷക്കുറവ് അനുഭവപ്പെടും. ശരിയായിട്ടുള്ള കാരണങ്ങളെ കണ്ടുപിടിച്ച് അതിനുവേണ്ട കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ തന്നെ നമുക്ക് നല്ല ഉന്മേഷത്തോടെയും സന്തോഷത്തോടെയും കാര്യങ്ങൾ ചെയ്യാം.