ഷൂട്ടിംഗ് ലൊക്കേഷനിലെ രസകരമായ നിമിഷങ്ങളുമായ് കുഞ്ഞിക്ക!! ഏറ്റെടുത്ത് ആരാധകരും.

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ യുവ നടനാണ് ദുൽഖർ സൽമാൻ. മലയാളികൾ ഏറെ സ്നേഹത്തോടെ കുഞ്ഞിക്ക എന്ന് വിളിക്കുന്ന താരത്തിന്റെ പുത്തൻ വിശേഷങ്ങൾ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. തന്റെ അഭിനയത്തിലൂടെ ഒട്ടനേകം ആരാധകരെ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ നടൻ ദുൽഖറിന്റെ ഏതൊരു വാർത്തയും ആരാധകർ ഏറെ ഉത്സാഹത്തോടെ ആണ് സ്വീകരിക്കാറുള്ളത്. കഴിഞ്ഞ ദിവസം ദുൽഖർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്.

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്തയുടെ ഷൂട്ടിംഗ് ലൊക്കേഷന് ഇടയിലുള്ള രസകരമായ നിമിഷങ്ങളാണ് താരം പങ്കുവവെക്കുന്നത്. നിങ്ങളുടെ സീൻ നേരത്തെ എടുത്ത കഴിഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അവിടെ നിർമാതാവിന്റെ ഗമയിൽ ചുറ്റിനടക്കാം അല്ലെങ്കിൽ അലമ്പ് കാണിക്കാം എന്നു പറഞ്ഞാണ് ദുൽഖർ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആക്കുകയായിരുന്നു.

അനേകം പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. അക്കൂട്ടത്തിൽ മലയാളത്തിലെ പ്രശസ്ത സംവിധായകയായ അഞ്‌ജലി മേനോൻ നൽകിയ അടിപൊളി കമന്റ് ആണ് ആരാധകരുടെ ശ്രദ്ധ ആകർഷിച്ചത്. ‘കുഴപ്പക്കാരൻ എന്ന് പറയുന്നതാണ് കൂടുതൽ കൃത്യം. കുഞ്ഞിക്ക ഇപ്പോഴും വാക്കി ടോക്കികൾ മോഷ്ടികയും ക്രൂവിനെ വഴിതെറ്റിക്കുകയും ചെയ്യുന്നുണ്ടോ’ എന്നായിരുന്നു അഞ്ജലിയുടെ കമന്റ്.

ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിലൂടെ സംവിധായകയായി എത്തിയതാണ് അഞ്ജലി ഈ ഒരൊറ്റ സിനിമയിലൂടെ ഇരുവരും തമ്മിൽ വളരെ നല്ല ബന്ധമാണുള്ളത് എന്നു പറയാം. അഞ്ജലിയുടെ ഈ കമന്റ് കൂടി ആയപ്പോൾ ആരാധകർ ആവേശത്തിൽ ആവുകയായിരുന്നു. കിംഗ് ഓഫ് കൊത്ത എന്ന സിനിമയിൽ നടൻ മാത്രം അല്ല ദുൽഖർ ഒപ്പം തന്നെ ഈ സിനിമയുടെ നിർമാതാവ് കൂടിയാണ് താരം. ഈ സിനിമയിലൂടെ താരത്തിന്റെ വീണ്ടും ഒരു ഗംഭീര പ്രകടനം കാണാൻ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *