മലയാളി പ്രേക്ഷകർക്ക് പുതിയ സന്തോഷ വാർത്തയുമായ് കുടുംബവിളക്കിലെ ശീതൾ!!

കുടുംബ വിളക്ക് എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അമൃത നായർ. സുമിത്രയുടെയും സിദ്ധാർത്ഥിന്റെയും ഇളയമകളായി കുടുംബ വിളക്കിൽ എത്തുന്ന അമൃതയെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. എന്നാൽ പല കാരണങ്ങൾ മൂലം കുടുംബവിളക്ക് എന്ന സീരിയലിൽ നിന്ന് അപ്രത്യക്ഷമായപ്പോൾ കുടുംബ വിളക്ക് എന്ന പരമ്പരയിലെ ആരാധകർക്ക് വളരെ അധികം വിഷമമാണ് ഉണ്ടാക്കിയത്.

പിന്നീട് മിനിസ്ക്രീനിൽ ഒന്നും ഭാഗമാവാതെ മലയാളികളിൽ നിന്ന് അകന്ന താരത്തിന്റെ തിരിച്ചുവരവിനയാണ് ആരാധകർ കാത്തിരുന്നത്. ഇപ്പോഴിതാ നടി അമൃതയുടെ തിരിച്ചുവരവ് ആണ് താരം ആരാധകരോട് പങ്കുവെക്കുന്നത്. ഒരു വർഷത്തെ ഇടവേളക്കുശേഷം വീണ്ടും മിനിസ്ക്രീനിൽ ഭാഗം ആകുന്നു എന്ന സന്തോഷ വാർത്തയാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുന്നത്. കുടുംബവിളക്കിലെ ശീതൾ ആയിട്ടല്ല അമൃത ഇത്തവണ ആരാധകർക്ക് മുൻപിൽ എത്തുന്നത്.

പകരം സൂര്യ ചാനലിൽ സംപ്രേഷണം ചെയ്യുന്ന കളിവീട് എന്ന പരമ്പരയിലൂടെയാണ് മലയാളി പ്രേക്ഷകർക്കു മുമ്പിൽ എത്തുന്നത്. സൂര്യ ടിവിയിൽ റേറ്റിംഗിൽ ഒന്നാമതായി നിൽക്കുന്ന കളിവീട് എന്ന പരമ്പരയിൽ ഭാഗമാവാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് അമൃത നായർ. തന്റെ ആദ്യ സീരിയൽ സൂര്യ ടിവിയിൽ നിന്നായിരുന്നു എന്നും ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഇതിലേക്ക് തന്നെ തിരിച്ചു വരാൻ സാധിച്ചത് ഒരുപാട് സന്തോഷം എന്നും പറയുന്നു.

ഈ പരമ്പരയിൽ റബേക്ക, നിതിൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. അവർക്ക് തൊട്ടു പിന്നാലെ ഒരു മെയിൻ റോളിൽ തന്നെയാണ് നടി അമൃതയും എത്തുന്നത് എന്ന് അറിയിക്കുന്നു. കളിവീട് വീട് എന്ന പരമ്പരയിൽ അഖിൽ എന്ന കഥാപാത്രത്തിന്റെ കാമുകി ആയിട്ടാവും വരവ് എന്നും കളിവീട് സീരിയലിൽ കണ്ടപ്പോൾ സന്തോഷമായി എന്നും, ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെ എന്നും ആരാധകർ കമന്റുകളിലൂടെ പറയുന്നുണ്ട്. ഈ സീരിയലിലൂടെയുള്ള താരത്തിന്റെ ഗംഭീര തിരിച്ചുവരവിന്റെ സന്തോഷത്തിലാണ് ആരാധകർ.

https://youtu.be/cQTnO-oYZqQ

Leave a Reply

Your email address will not be published. Required fields are marked *