നാട്ടിൻപുറങ്ങളിൽ സാധാരണയായി കാണുന്ന ഒരു സസ്യമാണ് ചൊറിയണം. നമ്മൾ പറിച്ചെറിഞ്ഞു കളയുന്ന പല സസ്യങ്ങൾക്കും ആരോഗ്യപരമായ ഗുണങ്ങൾ ഏറെയുണ്ട് എന്നതാണ് വാസ്തവം. വൈദ്യശാസ്ത്രം ഇത്രയൊന്നും വികസിക്കാത്ത കാലത്ത് ഇത്തരം ചെടികളാണ് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുന്നതിനും ഉപയോഗിച്ചിരുന്നത്.
എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ഇതിൻറെ ഗുണങ്ങൾ അറിയില്ല എന്നതാണ് വാസ്തവം. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് കൊടുത്തുവ അഥവാ ചൊറിയണം. അതിനെ കടിയൻ തുമ്പ എന്നും വിളിക്കുന്നു. മഴക്കാലത്താണ് ഇത് കൂടുതലായി വളരുന്നത് ഇതിൻറെ ഇലകൾ ദേഹത്ത് സ്പർശിച്ചാൽ അസ്വസ്ഥത ഉണ്ടാകും ആരോഗ്യപരമായ ഗുണങ്ങൾ എടുത്താൽ മികച്ച ഒന്നു തന്നെയാണ് ഇത്.
ഇതിൻറെ ഇലകൾ ചെറിയ ചൂടുവെള്ളത്തിൽ ഇട്ടാൽ ചൊറിച്ചിൽ എളുപ്പത്തിൽ മാറിക്കിട്ടും. കർക്കിടക കാലത്ത് പത്തിലെ തോരനിൽ കൊടുത്തൂവ ഉപയോഗിക്കുന്നു. ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ഈ സസ്യം. ശരീരത്തിൽ അടിഞ്ഞുകൂടുന്ന ടാക്സിയിനുകൾ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വരുത്തി വയ്ക്കുന്നു ഇതിന് നല്ലൊരു പരിഹാരം കൂടിയാണിത്.
കരൾ വൃക്ക എന്നീ അവയവങ്ങൾ ശുദ്ധീകരിക്കുന്നതിനും രക്തശുദ്ധി വരുത്തുന്നതിനും രക്തദോഷ്യം വഴിയുള്ള ചർമ്മ ആരോഗ്യ പ്രശ്നങ്ങൾ പൂർണ്ണമായി അകറ്റുന്നതിനും ഇത് നല്ലൊരു മരുന്നാണ്. ഇതിൽ കാൽസ്യം സമ്പുഷ്ടമായത് കൊണ്ട് തന്നെ എല്ലുകൾക്കും പല്ലുകൾക്കും വളരെ ഗുണം ചെയ്യുന്നു. അയൺ സമ്പുഷ്ടമായ ഈ സസ്യം വിളർച്ച പോലുള്ള പ്രശ്നങ്ങൾ പൂർണമായും മാറ്റുന്നതിനാൽ സഹായകമാകും. ഈ സസ്യത്തിന്റെ കൂടുതൽ ഗുണങ്ങളും ഉപയോഗ രീതികളും മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.