നമ്മൾ വെറുതെ കളയുന്ന മുട്ടത്തോട് പല ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്. മുട്ടത്തോട് നന്നായി കഴുകി വൃത്തിയാക്കി വെയിലത്ത് വെച്ച് ഉണക്കി വേണം കുടിക്കുവാൻ. മിക്സി ഉപയോഗിച്ച് പൊടിച്ചെടുക്കുമ്പോൾ മിക്സിയുടെ ജാറിലെ ബ്ലീഡിന്റെ മൂർച്ച കൂടുവാനും സഹായകമാകും. കറപിടിച്ച തുണികളും ക്ലോസറ്റുകളും ടൈലും അങ്ങനെ പല വസ്തുക്കളും ക്ലീൻ ചെയ്ത് എടുക്കുവാൻ മുട്ടത്തോട് ഉപയോഗിക്കാവുന്നതാണ്.
അത് എങ്ങനെയെന്ന് ഈ വീഡിയോയിൽ വിശദമായി പറയുന്നു. പൊടിച്ചെടുത്ത മുട്ടത്തോട് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക അതിലേക്ക് പൊടിയുപ്പ് അല്ലെങ്കിൽ കല്ലുപ്പ് ചേർത്തു കൊടുക്കണം. അതിലേക്ക് രണ്ട് സ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കണം. രണ്ട് സ്പൂൺ സോപ്പുപൊടി കൂടി ചേർത്ത് കൊടുക്കുക. ഇവയെല്ലാം കൂടി നന്നായി യോജിപ്പിച്ച് എടുക്കണം.
ഇങ്ങനെ തയ്യാറാക്കി എടുക്കുന്ന പൗഡറിന് നല്ലൊരു ബ്ലീച്ചിങ് ഇഫക്ടാണ്. അതുകൊണ്ടുതന്നെ ഇത് ഉപയോഗിച്ചാൽ നല്ല ക്ലീനായി തന്നെ കിട്ടും. കറപിടിച്ച പാത്രങ്ങൾ കപ്പുകൾ തുടങ്ങിയവ ക്ലീൻ ആക്കി എടുക്കുവാൻ ഇത് ഉപയോഗിക്കാവുന്നതാണ്. പാത്രങ്ങളിൽ ഈ പൊടിയിട്ട് കൊടുത്ത് കൈകൊണ്ട് ചെറുതായി സ്ക്രബ്ബ് ചെയ്തു കൊടുത്താൽ തന്നെ മതിയാകും. പാത്രങ്ങളിലെ കറയെല്ലാം പോയി നല്ലവണ്ണം ക്ലീനായി കിട്ടും.
സ്റ്റീലിന്റെ സ്ക്രബ്ബറിന് പകരം സ്പോഞ്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. സ്ഥിരമായി ഉപയോഗിക്കുന്ന പാത്രങ്ങളിൽ പലപ്പോഴും കറപിടിക്കാറുണ്ട് അവ നല്ല വൃത്തിയാക്കുന്നതിനും ഈ പൊടി തന്നെ ഉപയോഗിക്കാവുന്നതാണ്. ക്ലോറിൻ ഒന്നും ആവശ്യമില്ല മുട്ട തോടിന്റെ ഈ പൊടി ഉണ്ടെങ്കിൽ എത്ര കറപിടിച്ച പാത്രങ്ങളും പുതുപുത്തൻ ആക്കി മാറ്റാം. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.