മുക്കുറ്റിയുടെ ഈ ഗുണങ്ങൾ അറിഞ്ഞാൽ… നിങ്ങൾ ഇത് വീട്ടിൽ തന്നെ നട്ടുവളർത്തും

വളരെയധികം ഔഷധ ഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് മുക്കുറ്റി. നമുക്ക് ചുറ്റുമുള്ള പല സസ്യങ്ങൾക്കും ഔഷധഗുണമുണ്ട് എന്നാൽ ഇതൊന്നും നമ്മൾ തിരിച്ചറിയുന്നില്ല. ചെറിയ അസുഖങ്ങൾക്കായി മരുന്നുകൾ മേടിച്ച് കഴിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചില നാട്ടുവൈദ്യങ്ങൾ വളരെ എളുപ്പത്തിൽ രോഗങ്ങൾ മാറുന്നതിന് സഹായിക്കുന്നു.നമ്മുടെ തൊടിയിലും പറമ്പിലും വ്യാപിച്ചു കിടക്കുന്ന മുക്കുറ്റിക്കും .

ഒട്ടേറെ ഔഷധഗുണങ്ങൾ ഉണ്ട്. പൂർവികർ ഈ സസ്യങ്ങളെ ആരോഗ്യത്തിനും ചില രോഗങ്ങളുടെ പരിഹാരത്തിനായും ഉപയോഗിച്ചിരുന്നു . ആയുർവേദത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സസ്യം കൂടിയാണ് മുക്കുറ്റി. ഇത്തരത്തിൽ പണ്ടു മുതൽക്ക് പല ഒറ്റമൂലികൾ ഉണ്ടാക്കുന്നതിനായി ഈ സസ്യം ഉപയോഗിച്ചിരുന്നു . നിലത്തൂടെ പറ്റി വളരുന്ന ഈ ചെടിയിൽ നിറയെ പൂക്കൾ ഉണ്ടാവും.

ഈ ചെടിക്ക് ഒത്തിരി ഗുണങ്ങളുണ്ട്. ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന രോഗമാണ് പ്രമേഹം അഥവാ ഡയബറ്റിസ്. മുക്കുറ്റി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹത്തിന് പരിഹാരമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കും ശരീരത്തിനുള്ളിലെ വിഷാംശങ്ങൾ നീക്കാൻ കഴിയുന്ന ഇവ ക്യാൻസർ പോലുള്ള രോഗങ്ങൾക്കും നല്ലൊരു പ്രതിവിധിയാണ്. മുക്കുറ്റി ചതച്ച് അതിൽ ഒരു സ്പൂൺ തേൻ മിക്സ് ചെയ്തു കഴിച്ചാൽ പനി കഫക്കെട്ട് ചുമ ആസ്ത്മ തുടങ്ങിയ പ്രശ്നങ്ങൾക്കു പരിഹാരം ലഭിക്കും.

സ്ത്രീജന്യമായ രോഗങ്ങൾക്കും ഇത് പരിഹാരം നേടിത്തരും പ്രസവത്തിനു ശേഷം ഗർഭപാത്രം ശുദ്ധീകരിക്കാൻ ഇത് ഉപയോഗിക്കുന്നു, ആർത്തവ പ്രശ്നങ്ങൾക്കും മുക്കുറ്റി ഒരു പരിഹാരം തന്നെയാണ്. മുക്കുറ്റിയുടെ ഇലയും പന ചക്കരയും ചേർത്ത് അരച്ച് കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. .ഇതിൻറെ ഇല വെറും വയറ്റിൽ ചവച്ചരച്ചു കഴിക്കുന്നതും വളരെ നല്ലതാണ്. ശരീരത്തിന് തണുപ്പ് നൽകുന്ന ഒന്നാണ് മുക്കുറ്റി . ഇതിന്റെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *