പ്രായഭേദമന്യേ പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് മുട്ടുവേദന. ഇത് കൂടുതലായും നേരിടുന്നത് വീട്ടമ്മമാരാണ്. എല്ല് തേയ്മാനം ഉണ്ടാകുമ്പോൾ മുട്ടുവേദന മാത്രമല്ല ശരീരത്തിന്റെ മറ്റുപല ഭാഗങ്ങളിലും വേദന അനുഭവപ്പെടുന്നു. അമിതഭാരം ഉള്ളവർ, വാതരോഗം ഉള്ളവർ, കാൽസ്യത്തിന്റെ കുറവ്, എല്ല് തേയ്മാനം, അപകടങ്ങൾ, വ്യായാമ കുറവു തുടങ്ങിയവയെല്ലാമാണ് പ്രധാനമായും മുട്ടുവേദനയ്ക്ക് കാരണമാകുന്നത്.
സ്ത്രീപുരുഷഭേദമന്യേ പലരും നേരിടുന്ന ഒരു പ്രശ്നങ്ങളിൽ ഒന്നാണ്.മുട്ടിൽ ഉണ്ടാകുന്ന വേദന, നീർക്കെട്ട്, ഉരയുന്ന ശബ്ദം, നടക്കുമ്പോൾ ബാലൻസ് തെറ്റുക നടക്കാനും കോണി കയറാനുംഉള്ള ബുദ്ധിമുട്ട്, ടോയ്ലറ്റിൽ ഇരിക്കാൻ ഉള്ള പ്രയാസം തുടങ്ങിയവയെല്ലാമാണ് തുടക്കത്തിൽ മുട്ടുവേദനയുടെ ലക്ഷണങ്ങൾ. ദൈനംദിന ജീവിതത്തിൽ കുറച്ച് സമയമെങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കുകയാണെങ്കിൽ ഈ രോഗാവസ്ഥ ഉണ്ടാവുകയില്ല.
രോഗം വന്നതിനുശേഷം വ്യായാമത്തിലേക്ക് കടക്കുന്നതിനേക്കാൾ രോഗം വരാതിരിക്കാൻ ദിവസവും അല്പസമയം വ്യായാമത്തിനായി നീക്കി വയ്ക്കുക. മുട്ടുവേദനയുടെ തുടക്കത്തിൽ വേദനയും നീർക്കെട്ടും അകറ്റുന്നതിന് വീട്ടിൽ തന്നെ ചില കുടിക്കൈകൾ ചെയ്തു നോക്കാവുന്നതാണ്. മുട്ടുവേദന കാരണം ചലനം വേണ്ടത്ര സാധ്യമാകാതെ വരുമ്പോൾ അത് മറ്റു പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു.
പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ പ്രധാന കാരണവും ഇതാണ്. അമിതഭാരം കാരണം കുട്ടികളിൽ പോലും ഈ പ്രശ്നം ഇന്ന് കണ്ടുവരുന്നുണ്ട്. ശരീരത്തിൻറെ എത്ര വലിയ ഭാരവും നമുക്ക് താങ്ങാൻ ആവുന്നത് മുട്ടുകളിലൂടെയാണ്. അധികഭാരം ചുമക്കുമ്പോൾ കാൽമുട്ടിന് കൂടുതൽ സമ്മർദ്ദം ഉണ്ടാവുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്നു. പ്രായമായവരിൽ മുട്ടിനു തേയ്മാനം സംഭവിക്കുമ്പോഴാണ് വേദനയും നീർക്കെട്ടും അനുഭവപ്പെടുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.