ഉണക്കമീൻ വറത്തു കഴിക്കാനും കറിവെച്ച് കഴിക്കാനും ഇഷ്ടമുള്ള ഒരുപാട് ആളുകൾ നമ്മുടെ കൂട്ടത്തിൽ ഉണ്ടാകും. അവർക്ക് വേണ്ടി ഇനി പുറത്തുനിന്നും ഉണക്കമീൻ വാങ്ങേണ്ട. വളരെ എളുപ്പത്തിൽ ഫ്രിഡ്ജിൽ പക്ഷേ ഉണക്കമീൻ തയ്യാറാക്കി എടുക്കാം. ഏതു മീനായാലും ഈ രീതിയിൽ തയ്യാറാക്കി എടുക്കാം. എങ്ങനെയാണ് വീട്ടിൽ ഉണക്കമീൻ തയ്യാറാക്കി എടുക്കേണ്ടത് എന്ന് നോക്കാം. ആദ്യം തന്നെ മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മാറ്റുക.
അതിനുശേഷം ഒരു പ്ലാസ്റ്റിക് പാത്രം എടുക്കുക. ശേഷം കുറച്ച് ഉപ്പ് വിതറി കൊടുക്കുക. അതിനുമുകളിലായി വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ നിരത്തി വെക്കുക. അതിനുമുകളിൽ വീണ്ടും ഉപവിതറി കൊടുക്കുക. മീൻ നല്ലതുപോലെ മൂടക്കത്ത രീതിയിൽ ഉപ്പ് വിതറി കൊടുക്കേണ്ടതാണ്. അതിനുശേഷം സ്ഥലമുണ്ടെങ്കിൽ വീണ്ടും ഒരു നിര കൂടി മീൻ വയ്ക്കുക. അതിനുമുകളിൽ ആയി വീണ്ടും ഉപ്പ് വിതറി കൊടുക്കുക.
ശേഷം പാത്രം നല്ലതുപോലെ അടച്ചു വയ്ക്കുക. അതിനുശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഒരു മൂന്ന് ദിവസത്തിനു ശേഷം പുറത്തെടുത്ത് അതിലെ വെള്ളം എല്ലാം തന്നെ കളയുക. അതിലേക്ക് ആവശ്യമെങ്കിൽ വീണ്ടും ഉപ്പ് ചേർക്കാവുന്നതാണ്. അതിനുശേഷം പാത്രം അടച്ച് വീണ്ടും ഫ്രിഡ്ജിൽ സൂക്ഷിക്കുക. വീണ്ടും ഒരാഴ്ചയ്ക്കുശേഷം പുറത്തെടുത്ത് നോക്കുക. ഇപ്പോൾ മീനിലെല്ലാം ഉപ്പ് നന്നായി പിടിച്ചു മീൻ ഡ്രൈ ആയിരിക്കുന്നത് കാണാം.
ഈ മീൻ എടുത്ത് ഉപയോഗിക്കുമ്പോൾ ഉപ്പ് കൂടുതലാണെങ്കിൽ കുറച്ചുസമയം വെള്ളത്തിൽ ഇട്ടു വയ്ക്കുക. അതിനുശേഷം എടുത്തു ഉപയോഗിക്കുക. അതില്ലെങ്കിൽ നേരിട്ട് തന്നെ കറി വയ്ക്കാൻ ഉപയോഗിക്കുക. അല്പസമയം പുറത്തെടുത്ത് വെച്ച് അതിന്റെ തണുപ്പ് പോയതിനുശേഷം കറിവെക്കാൻ ഉപയോഗിക്കുക. ഇനി എല്ലാവരും വീട്ടിൽ തന്നെ ഉണക്കമീൻ തയ്യാറാക്കി എടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.