ഇഡ്ലിക്കും ദോശക്കും മാവ് തയ്യാറാക്കുമ്പോൾ നല്ല പെർഫെക്ട് ആയി പൊന്തി വന്നില്ലെങ്കിൽ ഇഡലിയും ദോശയും കഴിക്കാൻ യാതൊരു രുചിയും ഉണ്ടാവുകയില്ല. ഒട്ടും തന്നെ സോഫ്റ്റ് ആയി കഴിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ മാവ് പതഞ്ഞു പൊന്തുന്നതിന് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു ടിപ്പ് പരിചയപ്പെടാം. ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് പച്ചരി കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക.
അതുപോലെ മറ്റൊരു പാത്രത്തിൽ മുക്കാൽ കപ്പ് ഉഴുന്ന് കഴുകി വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. രണ്ടും നന്നായി കുതിർന്നു വരുമ്പോൾ ഉഴുന്ന് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. അടുത്തതായി മിക്സിയുടെ ജാറിലേക്ക് കുതിർത്തു വച്ചിരിക്കുന്ന പച്ചരി ഇട്ടു കൊടുക്കുക. അതിലേക്ക് മൂന്നോ നാലോ ഐസ്ക്യൂബ് കൂടി ഇട്ടു കൊടുക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക.
ഈ ടിപ്പ് ചെയ്യുന്നതുകൊണ്ടുള്ള ഗുണം എന്താണെന്ന് വെച്ചാൽ മാവ് അരയ്ക്കുമ്പോൾ സ്വാഭാവികമായും മിക്സി ചൂടുപിടിക്കുന്നു. ഈ അവസ്ഥ ഉണ്ടാവുകയാണെങ്കിൽ മാവ് പൊന്തി വരാൻ സാധിക്കാതെ ആവുന്നു. അതിനുവേണ്ടിയാണ് ഐസ്ക്യൂബ് ചേർക്കുന്നത്. അങ്ങനെ ചെയ്താൽ മാവ് അരയ്ക്കുമ്പോൾ ചൂടാകാതെ നിലനിൽക്കും. ശേഷം അരച്ചു വച്ചിരിക്കുന്ന പച്ചരിയും പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനുശേഷം ഉഴുന്നും പച്ചരിയും നല്ലതുപോലെ യോജിപ്പിക്കുക.
അതിനുശേഷം മാവ് പൊന്തി വരുന്നതിനായി അടച്ചു മാറ്റി വയ്ക്കുക. രാത്രിയാണ് മാവ് തയ്യാറാക്കുന്നത് എങ്കിൽ പിറ്റേദിവസം രാവിലെ ആകുമ്പോഴേക്കും മാവ് നല്ലതുപോലെ പതഞ്ഞു പൊന്തിവരും അല്ലാത്തപക്ഷം ഒരു ഏഴുമണിക്കൂർ കൊണ്ട് മാവ് പൊന്തിവരും. അതിനുശേഷം ഇഡ്ഡലി ഉണ്ടാക്കുന്ന പാത്രത്തിലേക്ക് ആവശ്യത്തിന് മാവ് ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക. നല്ല സോഫ്റ്റ് ആയിട്ടുള്ള ഇഡ്ഡലി ലഭിക്കുന്നതാണ്. ഇനി എല്ലാവരും തന്നെ മാവ് തയ്യാറാക്കുമ്പോൾ കുറച്ച് ഐസ്ക്യൂബ് കൂടിയിട്ട് അരയ്ക്കുക ഇങ്ങനെ ചെയ്താൽ മാവ് നല്ല പഞ്ഞി പോലെ പൊങ്ങി വരാൻ സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.