പുതിയ മൺചട്ടി വാങ്ങുന്ന സമയത്ത് അത് നന്നായി മയക്കി എടുത്തില്ലെങ്കിൽ പിന്നീട് ഉപയോഗിക്കാൻ സാധിക്കില്ല എപ്പോഴും നമ്മൾ പാചകം ചെയ്യുന്ന സമയത്ത് മുൻപ് തന്നെ മൺചട്ടികൾ എല്ലാം മയക്കിയെടുത്ത് വയ്ക്കേണ്ടതാണ്. കാരണം മൺചട്ടികൾ കൃത്യമായി വായിക്കുകയില്ല എങ്കിൽ അതിൽ വയ്ക്കുന്ന ഭക്ഷണങ്ങൾക്ക് എല്ലാം തന്നെ മണ്ണിന്റെ രുചി ഉണ്ടായിരിക്കും.
അതുകൊണ്ടാണ് ഇങ്ങനെ ചെയ്യാൻ പറയുന്നത് പുതിയ മൺചട്ടികൾ അടുപ്പിൽ വയ്ക്കാതെ നമുക്ക് മയകി എടുക്കുന്നതിന് ഒരു പുതിയ ട്രിക്ക് ചെയ്തു നോക്കിയാലോ. ഇതിനായി പുതിയ മൺചട്ടി വാങ്ങുന്ന സമയത്ത് ആദ്യമായി ചെയ്യേണ്ടത് നല്ല ചൂടുള്ള കഞ്ഞിവെള്ളം ആ പാത്രം മുഴുവനായും മുങ്ങി നിൽക്കുന്ന രീതിയിൽ ഒഴിച്ച് വയ്ക്കുക.
ശേഷം ഒരു ദിവസം മുഴുവനായും അതുപോലെ തന്നെ വയ്ക്കുക പിറ്റേ ദിവസം പുറത്തേക്ക് എടുത്തതിനുശേഷം ചട്ടി നല്ലതുപോലെ ചൂടാക്കുക. കഞ്ഞിവെള്ളം നന്നായി തിളച്ചു വരണം ശേഷം അതിലെ വെള്ളമെല്ലാം തന്നെ പകുതിയോളം വറ്റി വരുന്ന സമയത്ത് പകർത്തിവെച്ച് നന്നായി തണുക്കാനായി മാറ്റിവയ്ക്കുക. അതിനുശേഷം നിങ്ങൾക്ക് കഞ്ഞിവെള്ളം കളഞ്ഞ് പാത്രം നന്നായി കഴുകി വയ്ക്കാവുന്നതാണ്.
കഴുകിയതിനുശേഷം നന്നായി തുടച്ച് വൃത്തിയാക്കി കഴിഞ്ഞ് കുറച്ചു വെളിച്ചെണ്ണയോ അല്ലെങ്കിൽ നല്ലെണ്ണയോ ചട്ടി മുഴുവനായി തേച്ചുപിടിപ്പിക്കുക അതിനുശേഷം ഉണങ്ങാനായി വയ്ക്കുക അതുകഴിഞ്ഞ് നിങ്ങൾക്ക് മൺചട്ടി ഉപയോഗിക്കാവുന്നതാണ് എല്ലാവരും ഇതുപോലെ തന്നെ ചെയ്താൽ വളരെ എളുപ്പമായിരിക്കും. Credit : Sheeba’s recipes