നല്ല ചൂടുള്ള സമയത്ത് തണുത്ത ഒരു സംഭാരം കുടിക്കാൻ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്. സംഭാരം ഉണ്ടാക്കുന്നതിന് ആവശ്യമായ കട്ട തൈര് ഇനി അരമണിക്കൂർ കൊണ്ട് തയ്യാറാക്കിയാലോ. അതിനായി നമുക്ക് ഒരു കുക്കർ മാത്രം മതി. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാക്കറ്റ് പാലെടുത്ത് തിളപ്പിക്കാൻ വയ്ക്കുക. ആരും നല്ലതുപോലെ തിളച്ച് ചെറുതായി കുറുകി വരണം.
അതിനുശേഷം തണുക്കാനായി മാറ്റിവയ്ക്കുക. നല്ലതുപോലെ തണുത്തു വരാതെ പാലിന് ചെറിയ ചൂട് ഉണ്ടായിരിക്കണം എന്നാൽ മാത്രം ആണ് പെട്ടന്നു തൈര് ഉണ്ടാക്കാൻ സാധിക്കൂ. ശേഷം ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ തൈര് ചേർത്ത് നല്ലതുപോലെ സ്പൂൺ വെച്ച് ഇളക്കി കൊടുക്കുക. അതിനുശേഷം ചെറിയ ചൂടോടുകൂടിയ പാല് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക.
അതിനുശേഷം ഒരു കുക്കറിനകത്ത് കുറച്ചു ചൂടുവെള്ളം എടുത്തു വയ്ക്കുക. അതിനകത്തേക്ക് തയ്യാറാക്കിവെച്ച പാലിന്റെ പാത്രം ഇറക്കി വയ്ക്കുക. പാൽപ്പാത്രത്തിന്റെ അടിവശം മാത്രം മുങ്ങിപ്പോകുന്ന അളവിൽ ചൂടുവെള്ളം മതി. ശേഷം കുക്കർ അടച്ചുവെച്ച് അരമണിക്കൂർ മാറ്റിവെക്കുക അരമണിക്കൂർ കഴിഞ്ഞതിനു ശേഷം തുറന്നു നോക്കുക.
ഇപ്പോൾ നല്ല കട്ട തൈര് ഉണ്ടാക്കിയിരിക്കുന്നത് കാണാം. ഈ തൈര് ഉപയോഗിച്ച് കൊണ്ട് വളരെ രചികരമായ സംഭാരവും ഉണ്ടാക്കിയെടുക്കാം. ഇനി എല്ലാവരും തന്നെ തൈര് പുറത്തുപോയി വാങ്ങേണ്ട അരമണിക്കൂർ കൊണ്ട് വളരെ എളുപ്പത്തിൽ കട്ട തൈര് വീട്ടിൽ തയ്യാറാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.