അടുക്കളയിലെ പൈപ്പും സിങ്കും വെട്ടി തിളങ്ങുവാൻ ഈ രണ്ടു ചേരുവകൾ മതി, ആരും പറഞ്ഞു തരാത്ത ഒരു സൂത്രം…

വീട്ടുജോലികൾ എളുപ്പമാക്കുവാൻ ചില ടിപ്പുകൾ വളരെ ഉപകാരപ്രദം ആകും. വീട് ക്ലീൻ ചെയ്യുന്നതിനും പാചകം ചെയ്യുന്നതിനും വീട്ടിലെ വസ്തുക്കൾ ഉപയോഗിക്കുന്നതിനും ഉപകാരപ്രദം ആകുന്ന ചില ടിപ്പുകൾ ആണ് ഈ ചാനലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അത്തരത്തിൽ ദൈനംദിനം ജീവിതത്തിൽ യൂസ്ഫുൾ ആകുന്ന ചില ടിപ്പുകൾ ഈ വീഡിയോയിലൂടെ പരിചയപ്പെടാം.

വീട്ടിലെ ടാപ്പുകൾ ക്ലീൻ ആക്കി എടുക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. സ്റ്റീലിന്റെ ടാപ്പുകൾ ആണെങ്കിലും പ്ലാസ്റ്റിക്കിന്റെ ടാപ്പുകൾ ആണെങ്കിലും കുറച്ചു ദിവസം ഉപയോഗിച്ചു കഴിഞ്ഞാൽ അതിൽ അഴുക്കു പിടിക്കുകയും ബ്ലോക്കുകൾ ഉണ്ടാവുകയും ചെയ്യുന്നു. അത്തരത്തിലുള്ള ടാപ്പുകൾ ക്ലീൻ ചെയ്യുന്നതിനായി ഒരു ചെറുനാരങ്ങ രണ്ടായി മുറിക്കുക. അതിന്റെ ഒരു കഷ്ണത്തിലേക്ക് കുറച്ചു ഉപ്പുപൊടി കൂടി ചേർത്തു കൊടുത്ത് ടാപ്പുകൾ ക്ലീൻ ചെയ്യാനായി ഉപയോഗിക്കാം.

ടാപ്പുകളിലെ വെള്ളം വരുന്ന ഭാഗത്ത് ഈ ചെറുനാരങ്ങ അമർത്തിപ്പിടിച്ച് തിരിപ്പിച്ചാലും മതിയാകും. അതിലെ അഴുക്കുകൾ നീങ്ങാനും പൊടിപടലങ്ങൾ അടഞ്ഞിട്ടുണ്ടെങ്കിൽ അവയെല്ലാം മാറുന്നതിനും ഈ രീതി ഗുണകരമാണ്. അതുപോലെതന്നെ അടുക്കളയിലെ സിങ്കിൽ ധാരാളം അഴുക്കും കറയും ഉണ്ടാകും. അവ ക്ലീൻ ചെയ്യുന്നതിനും ഈ രീതി തന്നെ ഉപയോഗിക്കാം. ചെറുനാരങ്ങയും ഉപ്പും ചേർത്ത് ആ ഭാഗങ്ങളിൽ നന്നായി ഉരച്ചു കൊടുക്കുക.

സിങ്ക് പുതിയത് പോലെ ആയിത്തീരും. ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ഉപ്പും അണുവിമുക്തമാക്കാനും അഴുക്കു നീക്കം ചെയ്യുന്നതിനും ഏറെ ഉത്തമമാണ്. അതുപോലെ തന്നെയാണ് അടുക്കളയിലെ ടൈലുകളിൽ കറ ഉണ്ടാവുന്നതിനുള്ള സാധ്യത ഏറെയാണ്. അത് വൃത്തിയാക്കി എടുക്കുന്നതിനും ഈ രീതി തന്നെ ഉപയോഗിക്കാം. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ മുഴുവനായും കാണുക.