ന്യൂസ് പേപ്പറിന്റെ ഇതുപോലെ ഒരു കറക്കം മാത്രം മതി. അടുക്കളയിലെ വീട്ടമ്മമാരുടെ പല തലവേദനകളും ഇല്ലാതാക്കാൻ. | Cleaning Tips

മിക്കവാറും എല്ലാ വീടുകളിലും മിക്സി ഉപയോഗിക്കുന്ന വീട്ടമ്മമാർ ഉണ്ടായിരിക്കും. മിക്സി ഉപയോഗിച്ച് അതിനുശേഷം എത്ര കഴുകി വൃത്തിയാക്കിയാലും ചിലപ്പോൾ എന്തെങ്കിലും അവശേഷിപ്പ് ഉണ്ടായിരിക്കും. പിന്നീട് മിക്സി എടുക്കുമ്പോൾ ചീത്ത മണവും ചിലപ്പോൾ അനുഭവപ്പെട്ടേക്കാം. എന്നാൽ ആ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഇനി വളരെ എളുപ്പമാണ്. മിക്സിയുടെ ജാർ വൃത്തിയാക്കിയതിനുശേഷം കുറച്ച് ന്യൂസ് പേപ്പർ ഇട്ടുകൊടുക്കുക. അതിലേക്ക് കുറച്ച് വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ മിക്സിയിൽ അവശേഷിക്കുന്ന എല്ലാ അഴുക്കുകളും നീക്കം ചെയ്യപ്പെടും. മാത്രമല്ല മിക്സിയുടെ ഉള്ളിൽ യാതൊരു തരത്തിലുള്ള ചീത്ത മണവും ഇല്ലാതിരിക്കുകയും ചെയ്യും. അതുപോലെ വീടുകളിൽ പരിപ്പ് പയർ കടല ഇവയൊക്കെ വാങ്ങി ഡപ്പകളിലാക്കി വയ്ക്കുമ്പോൾ കുറച്ചുനാൾ കഴിഞ്ഞാൽ അതിൽ പ്രാണികൾ വന്ന് പെട്ടെന്ന് കേടു വരാനുള്ള സാധ്യതയുണ്ട്. എന്നാൽ ഇനി മാസങ്ങളോളം ഇവയെല്ലാം കേടുവരാതെ ഇരിക്കണമെങ്കിൽ. ഒരാഴ്ച കൂടുമ്പോൾ ഒരു പാനിൽ ഇട്ട് രണ്ടു മിനിറ്റ് ചൂടാക്കി കൊടുക്കുക.

അതിനുശേഷം ചൂട് എല്ലാം പോയി കഴിഞ്ഞ് ഡപ്പകളിൽ ആക്കി വയ്ക്കുകയാണെങ്കിൽ ഒരുമാസത്തോളം വരെ കേടു വരാതെ സൂക്ഷിക്കാൻ സാധിക്കും. അതുപോലെ ഭക്ഷണത്തിൽ നാം സ്ഥിരമായി ഉപയോഗിക്കുന്ന കറിവേപ്പില രണ്ടുദിവസത്തിനുശേഷം ചീഞ്ഞു പോകുന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാൽ കറിവേപ്പില പെട്ടെന്ന് ചീഞ്ഞു പോകാതിരിക്കാൻ ഒരു എളുപ്പ മാർഗം ഉണ്ട്.

അവ എന്താണെന്ന് വെച്ചാൽ കറിവേപ്പില നാം വാങ്ങിയതിനു ശേഷം വെള്ളത്തിൽ ഇട്ടു കഴുകാതെ ഒരു പാത്രത്തിൽ കുറച്ചു ന്യൂസ് പേപ്പർ വിതറി അതിനു മുകളിലേക്ക് ഓരോ തണ്ടുകളായി വെച്ചു കൊടുക്കുക. അതിനുമുകളിൽ കുറച്ചു ന്യൂസ് പേപ്പർ വച്ച് കൊടുക്കുക. അതിനുശേഷം അടച്ചു സൂക്ഷിക്കുക. ആവശ്യത്തിന് എടുക്കുമ്പോൾ മാത്രം കഴുകി എടുക്കുക. വെള്ളത്തോടുകൂടി സൂക്ഷിക്കുമ്പോൾ കറിവേപ്പില പെട്ടെന്ന് ചീഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. എല്ലാ വീട്ടമ്മമാരും ഇനി ഈ ടിപ്പുകൾ ഉപയോഗിച്ച് നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *