നമ്മുടെ ശരീരത്തിലെ അവയവങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് വൃക്ക ശരീരത്തിന്റെയും മുഴുവൻ അരിപ്പ എന്നാണ് ഇത് അറിയപ്പെടുന്നത്. ശരീരത്തിലെ എല്ലാ വിഷാംശങ്ങളെയും പുറന്തള്ളുന്നത് വൃക്കയുടെ സഹായത്തോടെയാണ്. എന്നാൽ ഇതിന്റെ തകരാറുകൾ ഉണ്ടെങ്കിൽ ശരീരം നമുക്ക് മുൻകൂട്ടി തന്നെ അതിന്റെ ലക്ഷണങ്ങൾ കാണിച്ചുതരുന്നതാണ് അതേ സമയത്ത് നമ്മൾ അതിന്റെ സംരക്ഷണം ഉറപ്പാക്കേണ്ടതുമാണ്.
എന്തൊക്കെയാണ് ആ ലക്ഷണങ്ങൾ എന്ന് നോക്കാം. ഒന്നാമത്തെ ലക്ഷണം അമിതമായ ക്ഷീണം അനുഭവപ്പെടുക അല്ലെങ്കിൽ കിടക്കണം എന്ന് തോന്നുക. രണ്ടാമത്തെ ലക്ഷണം ഉറക്കമില്ലായ്മ ഇല്ലെങ്കിൽ ഉറക്കത്തിന്റെ സമയത്ത് ശ്വാസം കിട്ടാതെ പെട്ടെന്ന് എഴുന്നേൽക്കുക ഇപ്പോഴെല്ലാം ശ്രദ്ധിക്കുക. മൂന്നാമത്തെ ലക്ഷണം നമ്മുടെ ചർമ്മം വളരെയധികം ഡ്രൈയായി വരുന്നത്.
അതുപോലെ തന്നെ ശരീരത്തിൽ പലയിടങ്ങളിൽ ആയി ചൊറിച്ചിൽ അനുഭവപ്പെടുന്നത് പ്രത്യേകിച്ച് അലർജി രോഗങ്ങൾ ഒന്നുമില്ലെങ്കിൽ ഇതുപോലെ വരുകയാണെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്. നാലാമത്തെ ലക്ഷണം രാവിലെ എഴുന്നേറ്റ് വരുമ്പോൾ കണ്ണിന്റെ അടിയിൽ ചെറിയ തടിപ്പും നീരും കാണപ്പെടുന്നത്. അഞ്ചാമത്തെ ലക്ഷണം രാത്രികാലങ്ങളിൽ ഇടയ്ക്ക് മൂത്രമൊഴിക്കാനുള്ള ടെൻഡൻസി ഉണ്ടാകുന്നത്.
അടുത്ത ലക്ഷണം മൂത്രമൊഴിച്ച് കഴിയുമ്പോൾ കാണപ്പെടുന്നുണ്ടോ അത് വെള്ളമൊഴിച്ചു കളഞ്ഞാലും വീണ്ടും പല പോലെ കാണപ്പെടുന്നുണ്ടെങ്കിൽ തകരാറുമൂലം തന്നെയാണ്. അടുത്ത ലക്ഷണംഒട്ടും തന്നെ വിശപ്പ് ഇല്ലായ്മ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Beauty life with sabeena