Kerala Style Vada curry : ഇന്നത്തെ സ്പെഷ്യൽ ഒരു വട കൂട്ടുകറി തയ്യാറാക്കിയാലോ. ഇതുപോലെ ഒരു കറി നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും ഉണ്ടാകും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ 600 ഗ്രാം ഉഴുന്ന് നല്ലതുപോലെ വെള്ളത്തിൽ കുതിർത്ത് എടുത്തതിനുശേഷം അതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി അരച്ചെടുക്കുക ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം അതിലേക്ക് ഒരു ചുവന്നുള്ളിയും ഒരു പച്ചമുളകും ചേർത്ത് കൊടുക്കുക.
വീണ്ടും അരച്ചെടുക്കുക അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം ഉഴുന്ന് മാവിൽ നിന്നും ഓരോ സ്പൂൺ വീതം ചൂടായ എണ്ണയിലേക്ക് ഇട്ടു നന്നായി പൊരിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റാവുന്നതാണ്. അടുത്തതായി ഒരു പാത്രം ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞതും ഒരു ഉരുളൻ കിഴങ്ങ് മീഡിയ വലിപ്പമുള്ള കഷ്ണങ്ങളാക്കി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ ഗരം മസാല എന്നിവയും ചേർത്ത് പൊടിയുടെ പച്ചമണം മാറുന്നത് വരെ ഇളക്കി കൊടുക്കുക. ശേഷം അതിലേക്ക് തേങ്ങാപ്പാലിന്റെയും രണ്ടാം പാല് മൂന്ന് കപ്പ് ചേർത്തു കൊടുക്കുക.
ആവശ്യത്തിന് ഉപ്പും രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും കുറച്ചു കറിവേപ്പിലയും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. കറി നല്ലതുപോലെ കുറുകി ഭാഗമാകുമ്പോൾ അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന വടയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഇറക്കുന്ന സമയത്ത് മുക്കാൽ കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ കൂടി ചേർത്ത് ഇളക്കി പകർത്തി വയ്ക്കുക. അതിലേക്ക് കടുകുംപറ്റൽമുളകും അര ടീസ്പൂൺ ഉഴുന്നു കുറച്ചു കറിവേപ്പിലയും ചേർത്ത് മൂപ്പിച്ചതിനു ശേഷം ഒഴിച്ചു കൊടുക്കുക.