Kerala Style Squid Recipe : ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി കണവ നല്ലതുപോലെ കഴുകി വൃത്തിയാക്കി വട്ടത്തിൽ മുറിച്ച് ഒരു ചൂടായ മൺചട്ടിയിലേക്ക് ഇട്ടുകൊടുക്കുക. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ ഇഞ്ചി ചതച്ചത് ചേർക്കുക. അതിനുശേഷം രണ്ട് ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞതും 10 ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക .
കുറച്ചു കറിവേപ്പില ചേർക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അര കപ്പ് വെള്ളം ആവശ്യത്തിന് ഉപ്പ് ചേർത്ത് അടച്ചുവെച്ച് വേവിക്കുക. സമയം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും നാല് ചുവന്നുള്ളിയും മൂന്ന് പച്ചമുളകും ഒരു ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും.,
അര ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്തു നല്ലതുപോലെ കറക്കി എടുക്കുക. ശേഷം കണവ നല്ലതു പോലെ വെന്ത് ഭാഗമായി കഴിയുമ്പോൾ പിടിച്ചു വച്ചിരിക്കുന്നത് ചേർത്തു കൊടുക്കുക ശേഷം ഇളക്കി യോജിപ്പിക്കുക. ഇതും അടച്ചുവെച്ച് വേവിക്കുക ഇടയ്ക്ക് ഇളക്കി കൊടുക്കുക.
നല്ലതുപോലെ ഡ്രൈ ആക്കി എടുക്കേണ്ടതാണ് ശേഷം പകർത്തി വയ്ക്കാം. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുകും 5 ചുവന്നുള്ളിയും ചേർത്ത് നല്ലതുപോലെ മൂത്ത് വരുമ്പോൾ അഞ്ച് വറ്റൽമുളകും കുറച്ചു കറിവേപ്പിലയും ചേർത്ത് തോരനിലേക് ഇട്ട് കൊടുക്കുക. രുചികരമായ കണവ തോരൻ തയ്യാറാ ഇതുപോലെ നിങ്ങളും തയ്യാറാക്കൂ.