നൈക്കുമായ് ചുറ്റികറങ്ങി കീർത്തി സുരേഷ്!! നവരാത്രി ആഘോഷം ഗംഭീരം ആക്കി താരം.

വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് കീർത്തി സുരേഷ്. ബാലതാരമായി മലയാള സിനിമ മേഖലയിലേക്ക് എത്തിയെങ്കിലും നീണ്ട വർഷങ്ങൾക്കുശേഷമാണ് വീണ്ടും സിനിമയിൽ താരം അഭിനയിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന സിനിമയിലൂടെ ആണ് കീർത്തി തന്റെ തിരിച്ചുവരവ് നടത്തുന്നത്. തുടർന്ന് തമിഴ് തെലുങ്ക് തുടങ്ങിയ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തുകയായിരുന്നു. ആദ്യ സിനിമയിൽ നിന്ന് തന്നെ വളരെ നല്ല അഭിപ്രായമാണ് ഈ താരത്തിന് ലഭിച്ചത്.

നിരവധി പേരാണ് നടി കീർത്തിക്ക് ആരാധകരായ് ഉള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഏതൊരു വാർത്തയും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ ആകർഷിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ നടി കീർത്തി തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.

ആയുധ പൂജയുടെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ കീർത്തി പങ്കുവെച്ചിരിക്കുന്നത്. കീർത്തിയും ഒപ്പം താരത്തിന്റെ പ്രിയപ്പെട്ട നൈക്കും ഒന്ന് ചേർന്നുള്ള ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. പൂജയ്ക്ക് ശേഷം നടി കീർത്തി സുരേഷും തന്റെ പ്രിയപ്പെട്ട പെറ്റ് ആയ നൈക്കും കൂടി ഒന്നിച്ച് കറങ്ങാൻ പോകുന്നതും വീഡിയോയിലൂടെ കാണിക്കുന്നു. നിരവധി പേരാണ് കീർത്തിയുടെ ഈ ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റ്കളും ആയി രംഗത്ത് എത്തുന്നത്.

വളരെ ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ തന്നെ തന്റെ അഭിനയത്തിലൂടെ സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയും, മുൻനിര നായികമാരിൽ ഒരാളായി തീരുകയും ചെയ്തു. ഒരുപാട് നാളുകൾക്കു ശേഷമാണ് വിഷ്ണു സംവിധാനം ചെയ്ത വാശി എന്ന സിനിമയിലൂടെ കീർത്തി വീണ്ടും മലയാളികൾക്കിടയിലേക്ക് എത്തുന്നത്. അന്യഭാഷ സിനിമകളിൽ വളരെ തിരക്കുള്ള നായികയാണ് കീർത്തി. നിരവധി സിനിമയാണ് താരത്തിന്റെ ഇനിയും പുറത്ത് ഇറങ്ങാൻ ആയിട്ടുള്ളത്. താരത്തിന്റെ പുതിയ സിനിമകളും ഒപ്പം തന്നെ വിശേഷങ്ങളും അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *