മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് കീർത്തി സുരേഷ്. താരപുത്രി എന്നതിലുപരി സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് കീർത്തി എന്ന് പറയാം. ബാലതാരമായി മലയാളികൾക്ക് മുൻപിൽ എത്തിയെങ്കിലും പിന്നീട് സിനിമ മേഖലയിൽ നിന്നും താരം ഒരിടവേള എടുക്കുകയായിരുന്നു. തുടർന്ന് ഗീതാഞ്ജലി എന്ന സിനിമയിലൂടെ ആണ് നായികയായി ഗംഭീരമായ തിരിച്ചുവരവ് നടത്തിയത്.
തുടർന്ന് റിംഗ് മാസ്റ്റർ എന്ന സിനിമയിലാണ് കീർത്തി അഭിനയിച്ചത്. തന്റെ പരിശ്രമത്തിലൂടെയും കഠിനപ്രയത്നത്തിലൂടെയും തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലേക്ക് നിഷ്പ്രയാസം ചുവടു മാറ്റുകയും പ്രേക്ഷക ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. തന്റെ അഭിനയത്തിലൂടെ കീർത്തി നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. സിനിമ മേഖലയിൽ വളരെ തിരക്കുള്ള നടി ആണ് കീർത്തി എന്ന് പറയാം. എന്നിരുന്നാലും കീർത്തി തന്റെ ജീവിതത്തിലെ ഏതൊരു വിശേഷവും ആരാധകരുമായി പങ്കുവെക്കുന്നതിൽ സമയം കണ്ടെത്താറുണ്ട്.
അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നതാണ് കീർത്തിയുടെ പിറന്നാൾ ആഘോഷം. കഴിഞ്ഞ ദിവസങ്ങളിൽ ആണ് കീർത്തി തന്റെ പിറന്നാൾ ആഘോഷങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്നത്. അടുത്ത ബന്ധുക്കൾക്കൊപ്പം സുഹൃത്തുക്കൾക്കൊപ്പവും ഗംഭീരമായി പിറന്നാൾ ആഘോഷിക്കുന്നുണ്ടെങ്കിലും ആരാധകരെ കൂടുതൽ ആകർഷിക്കുന്നത് ഇതൊന്നുമല്ല. താരം തന്റെ പിറന്നാൾ ആഘോഷം അനാഥാലയത്തിലെ കുട്ടികൾക്ക് ഒപ്പവും വൃദ്ധ സദനത്തിലെ അന്തേവാസികൾക്കൊപ്പം വളരെ സന്തോഷത്തോടെ ആഘോഷിക്കുന്നതാണ്.
ഇവരോടൊപ്പം കേക്ക് മുറിക്കുന്നതും ഇവർക്കായി സമയം മാറ്റിവയ്ക്കുന്നത് എല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോൾ ആരാധകർ നിമിഷങ്ങൾക്കുള്ളിൽ വൈറലാക്കി മാറ്റുകയായിരുന്നു. സിനിമയിലെ ഇത്ര വലിയ സൂപ്പർസ്റ്റാർ ആയിട്ട് പോലും ഒരു താര ജാഡയും ഇല്ലാതെ ഇവർക്കായി സമയം കണ്ടെത്തുകയും ചെയുന്നു. താരത്തിന്റെ ഈ പെരുമാറ്റം കൊണ്ട് തന്നെയാണ് കീർത്തിയെ ഏവരും നെഞ്ചിലേറ്റുന്നത്. നിരവധി പേരാണ് കീർത്തിയുടെ പിറന്നാളിന് ആശംസകളുമായി രംഗത്തെത്തുന്നത്.
View this post on Instagram