അടിപൊളി ഗാനം ആലപിച്ച് കനിഹ; ഇത്രയും മനോഹരമായ് ആലപിക്കാൻ അറിയുമോ എന്ന് ആരാധകരും.

പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയതാരമാണ് കനിഹ. ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് കന്നട, തെലുങ്ക് മലയാളം എന്നീ സിനിമയിലും ശോഭിക്കുകയായിരുന്നു ‘എന്നിട്ടും’ എന്ന മലയാള ചലച്ചിത്രത്തിലൂടെ മലയാളികൾക്ക് മുൻപിൽ എത്തുന്നത് എങ്കിലും ഭാഗ്യദേവതയിലെ ഡെയ്സി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴാണ് പ്രേക്ഷകർ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്.

പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയ നടിയായി മാറുകയായിരുന്നു കനിഹ. പഴശ്ശിരാജ. മൈ ബിഗ് ഫാദർ, ദ്രോണ 2010 തുടങ്ങി നിരവധി സിനിമകളിൽ സിനിമകളിൽ ഭാഗമാവുകയും ചെയ്തു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാളികൾ കനിഹയെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. കനിഹ തന്റെ പരിശ്രമം കൊണ്ടും കഴിവുകളിലൂടെയും സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.

മലയാളിയുടെ ഇഷ്ട നടിയായതുകൊണ്ട് തന്നെ ഈ താരത്തിന്റെ ഏതൊരു വാർത്തയും നിമിഷങ്ങൾക്കുള്ളിൽ ആണ് ആരാധകർക്കിടയിൽ ശ്രദ്ധ ആകർഷിക്കറുള്ളത്. അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ നിൽക്കുന്നത് ആണ് കനിഹ പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോ. കനിഹയും ഒപ്പം ശബരി പ്രശാന്തും ഒന്നിച്ച് ഒരു ഗാനം ആലപിക്കുന്ന വീഡിയോ ആണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ കനിഹ പോസ്റ്റ് ചെയ്യുന്നത്. ധനുഷ് അഭിനയിച്ച തിരിച്ചിത്രമ്പലം എന്ന സിനിമയിലെ ‘തേൻമൊഴി’ എന്ന ഗാനമാണ് വളരെ മനോഹരമായി ഇരുവരും പാടുന്നത്.

പാട്ടിനൊപ്പം ഉള്ള ശബരിയുടെ താളം പിടിക്കലും ഈ ഗാനത്തിന് ഒന്നും കൂടി മാറ്റ് കൂട്ടുന്നു എന്ന് പറയാം. നിമിഷങ്ങൾക്കുള്ളിലാണ് താരത്തിന്റെ ഈ വീഡിയോ ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റിയത്. സിനിമയ്ക്കൊപ്പം തന്നെ ടെലിവിഷൻ പരമ്പരകളിലും കനിഹ അഭിനയിക്കാറുണ്ട്. ‘എതിർനീച്ചാൽ’ എന്ന തമിഴ് സീരിയലിലാണ് കനിഹ ഇപ്പോൾ ഭാഗമാകുന്നത്. ഈ പരമ്പരയുടെ ഷൂട്ടിംഗ് ലൊക്കേഷനടിയിൽ വച്ചാണ് ഈ ഗാനം ആലോചിക്കുന്നത്. ധാരാളം പേരാണ് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Kaniha (@kaniha_official)

Leave a Reply

Your email address will not be published. Required fields are marked *