വാടാമല്ലി നിറത്തിൽ സുന്ദരിയായ്‌ കല്യാണി പ്രിയദർശൻ!! ആഘോഷത്തിൽ ഏവരുടെയും ശ്രദ്ധ ആകർഷിച്ച് താരം.

മലയാളികൾക്ക് സുപരിചിതയായ നടിയാണ് കല്യാണി പ്രിയദർശൻ. കുടുംബപരമായി സിനിമ മേഖലയിൽ പ്രവീണ്യം തെളിയിച്ച പ്രിയദർശൻ ലിസി ദമ്പതികളുടെ മകൾ ആണെങ്കിലും തന്റേതായ പ്രയത്നത്തിലൂടെ സിനിമ മേഖലയിൽ സ്ഥാനം കണ്ടെത്തുകയായിരുന്നു കല്യാണി. ഹലോ എന്ന് പറയുന്ന തെലുങ്ക് സിനിമയിലൂടെ ആണ് അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത് എങ്കിലും വരനെ ആവശ്യമുണ്ട് എന്ന മലയാളം ചിത്രത്തിലൂടെയാണ് ആരാധകരുടെ ശ്രദ്ധ കൂടുതൽ ആകർഷിക്കുന്നത്.

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സിനിമകളിൽ അഭിനയിച്ച ആരാധകരുടെ ഹൃദയം കീഴടക്കാൻ നിഷ്പ്രയാസം താരത്തിന് സാധിച്ചു എന്നു പറയാം. നസ്രിയക്ക് പിന്നാലെ തന്റെ ക്യൂട്ട്സിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് കല്യാണി. അതുകൊണ്ട് തന്നെ താരത്തിന്റെ ഏതൊരു വാർത്തയും ആരാധകർക്കിടയിൽ വളരെ വേഗം തന്നെ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് കല്യാൺ ഉടമ ആയ കല്യാണ രാമന്റെ വീട്ടിൽ വച്ച് നവരാത്രിയുടെ ആഘോഷങ്ങൾ നടത്തിയിരുന്നു. മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ മേഖലയിൽ നിന്നും നിരവധി താരങ്ങളെയും പ്രമുഖരെയും ഉൾപ്പെടുത്തിക്കൊണ്ട് വളരെ വലിയ ആഘോഷമായിട്ടാണ് നവരാത്രി പൂജയുടെ ചടങ്ങുകൾ നടത്തിയത്. ഈ ആഘോഷങ്ങൾക്ക് നടി കല്യാണിയും പങ്കെടുത്തിരുന്നു. മുന്തിരി നിറത്തിലുള്ള വസ്ത്രം അണിഞ്ഞ് വളരെ സിമ്പിൾ ആയി എന്നാൽ അതിമനോഹരി ആയിട്ടാണ് കല്യാണി ചടങ്ങുകൾക്ക് എത്തുന്നത്.

കല്യാണി എത്തിയതോടെ താരങ്ങളുടെ ശ്രദ്ധ ആകർഷിക്കുകയായിരുന്നു എന്ന്  പറയാം. അത്രമാത്രം ഭംഗിയിൽ ആണ് കല്യാണി എത്തുന്നത്. താരത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ സെക്കൻഡുകൾക്കുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. കല്യാണി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി ചിത്രങ്ങൾ പങ്കുവെക്കുന്നത്. സിനിമ മേഖലയിലെ താര ദമ്പതികളുടെ മകളായിരുന്നിട്ട് പോലും ഒരു താര ജാഡയും ഇല്ലാതെ വളരെ സിമ്പിൾ ആയാണ് ഏവരോടും പെരുമാറുന്നത്. നവരാത്രിക്ക് ഇടയിലുള്ള താരത്തിന്റെ ചിത്രങ്ങൾക്ക് അനേകം പേരാണ് ലൈക്കുകളും കമന്റുകളും നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *