കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് പേൻ ശല്യം. ഇത് പലരും നിസാരമായി കണക്കാക്കുന്ന ഒന്നാണ് എന്നാൽ മനുഷ്യൻറെ തലയോട്ടിയിലെ രക്തമാണ് ഇവയുടെ പ്രധാന ആഹാരം. അതുകൊണ്ടുതന്നെ പേനും ഈരും തലയിൽ നിന്ന് അകറ്റേണ്ടത് വളരെ അത്യാവശ്യമാണ്. വൃത്തിയില്ലായ്മയുടെയും വ്യക്തി ശുചിത്വം ഇല്ലായ്മയുടെയും ലക്ഷണ മായാണ് പേൻ ശല്യത്തെ കണക്കാക്കുന്നത്.
കുട്ടികളിൽ ഉണ്ടാകുന്ന പെൻഷല്യം ശരീര ഭാരം കുറയ്ക്കാനും, വിളർച്ച ഉണ്ടാവാനും കാരണമാകുന്നു. പേനുകളെ അകറ്റാൻ പല മരുന്നുകളും വിപണിയിൽ ലഭ്യമാണ് എന്നാൽ ഇവയ്ക്ക് പാർശ്വഫലങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്താൻ സാധിക്കില്ല. അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ രീതിയിൽ പേനുകളെ ഇല്ലാതാക്കുന്നതാണ് ഏറ്റവും ഉത്തമം. അതിനായി വീടുകളിൽ സുലഭമായി ലഭിക്കുന്ന ഈ മൂന്ന് ചേരുവകൾ ഉപയോഗിക്കാം.
ഒരു പാത്രത്തിൽ അല്പം നാരങ്ങാ നീര് എടുക്കുക അതിലേക്ക് കർപ്പൂരം പൊടിച്ച് ചേർത്തു കൊടുക്കുക ഇവ രണ്ടും നന്നായി യോജിപ്പിച്ചു ഇതിലേക്ക് അല്പം ആപ്പിൾ സിഡർ വിനിഗറും ചേർത്തു കൊടുക്കുക. ഇവ മൂന്നും നന്നായി യോജിപ്പിച്ച് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കാവുന്നതാണ്. കുളിക്കുന്നതിന് അരമണിക്കൂർ മുൻപായി ഇത് ചെയ്യുക.
ഒട്ടേറെ ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് നാരങ്ങാ അതുകൊണ്ടുതന്നെ ഇത് ഉപയോഗിക്കുന്നത് കൊണ്ട് മുടിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. ഒരു പ്രാവശ്യം ഉപയോഗിക്കുമ്പോൾ തന്നെ മാറ്റം അറിയുന്നതാണ്. മുടിയുടെ വലിപ്പമനുസരിച്ച് ചേരുവകൾ കൂടുതലായി എടുക്കുക. ഇത് ചെയ്യേണ്ട രീതി വിശദമായി അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.