മിക്ക വീടുകളിലും ഉള്ള ഒരു പ്രധാന പ്രശ്നമാണ് പല്ലി ശല്യം. വീട്ടിൽനിന്ന് ഇവനെ തുരത്താൻ പ്രകൃതിദത്തമായ മാർഗങ്ങൾ നിരവധിയുണ്ട്. കെമിക്കലുകൾ അടങ്ങിയിരിക്കുന്ന സ്പ്രേ അല്ലെങ്കിൽ മറ്റു പല ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് പല്ലിയെ തുരത്താം എങ്കിലും ഇത് അവയുടെ ആരോഗ്യത്തിനും നമ്മുടെ ശരീരത്തിനും ദോഷം ചെയ്യുന്നു. ഇവയെ പുറത്താക്കാൻ ചില പൊടിക്കൈകൾ ഉണ്ട്.
കർപ്പൂരം, വെളുത്തുള്ളി, ഗ്രാമ്പു എന്നിവയെല്ലാമാണ് ഇതിന് സഹായിക്കുന്ന പദാർത്ഥങ്ങൾ. പല്ലികൾ സ്ഥിരമായി കാണുന്ന സ്ഥലങ്ങളിൽ കർപ്പൂരമോ വെളുത്തുള്ളിയോ വയ്ക്കുകയാണെങ്കിൽ അവ ഒരിക്കലും അതിൻറെ പരിസരത്തുപോലും വരില്ല. അല്ലെങ്കിൽ കർപ്പൂരംപൊടിച്ച് സ്പ്രേ ആക്കി ഉപയോഗിക്കാവുന്നതാണ്. ഇത് വീടിൻറെ പലഭാഗങ്ങളിലും തെളിച്ചു കൊടുക്കുന്നത് പല്ലി വരാതിരിക്കാൻ സഹായിക്കും.
പല്ലികൾ സ്ഥിരമായി കാണപ്പെടുന്ന സ്ഥലത്ത് ക്രാമ്പ് വയ്ക്കുന്നത് അവയെ തുരത്താൻ സഹായിക്കും. വീട്ടിൽ അവശിഷ്ടങ്ങൾ, മാലിന്യങ്ങൾ എന്നിവ ഉണ്ടെങ്കിൽ അവ പല്ലികളെ ആകർഷിക്കാൻ കാരണമാവും. ജനലുകളും വാതിലുകളും തുറന്നിടുന്നത് പല്ലികൾക്ക് അകത്തു കയറാൻ കാരണമാവുന്നു. ചൂടുള്ളതും ഈർപ്പം ഉള്ളതുമായ കാലാവസ്ഥ പല്ലികൾക്ക് വളരെ നല്ലതാണ്.
അതുകൊണ്ട് തന്നെ നിങ്ങളുടെ വീട്ടിൽ ഇങ്ങനെ ആണെങ്കിൽ തീർച്ചയായും പല്ലികൾ വരും. പല്ലികൾ വെള്ളത്തെ വളരെ അധികം സ്നേഹിക്കുന്നവരാണ്. അതുകൊണ്ട് ഇവ കുളിമുറികളിലും അടുക്കളയിലും കാണുന്നതിനുള്ള സാധ്യത കൂടുതലാണ്. പല്ലികളെ ഓടിക്കുന്നതിനുള്ള ചില പൊടിക്കൈകൾ ഉപയോഗിച്ചു നോക്കൂ. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഇവ പല്ലികളെ ഓടിക്കാൻ വളരെയധികം സഹായിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.