മുടി തഴച്ചു വളരാൻ ഇവ കഴിച്ചാൽ മതി..

ആരോഗ്യമുള്ള ചർമം എന്നതുപോലെതന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യമുള്ള മുടിയും. മുടിയുടെ സൗന്ദര്യത്തിന് ഏറ്റവും അധികം പ്രാധാന്യം കൊടുക്കുന്നവരാണ് മലയാളികൾ. അതിനായി ഒട്ടനവധി ഉൽപ്പന്നങ്ങൾ ഉപയോഗിച്ചിട്ടും പലർക്കും യാതൊരു ഫലവും കിട്ടാറില്ല. മുടിയുടെ വളർച്ചയ്ക്ക് നമ്മൾ കഴിക്കുന്ന ഭക്ഷണവുമായി വളരെ വലിയ ബന്ധമുണ്ട്.

മികച്ച ചർമ്മവും നീളമുള്ള മുടിയും നേടാൻ പോഷകങ്ങൾ നിറഞ്ഞ ആഹാരക്രമം അത്യാവശ്യമാണ്. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിച്ചില്ലെങ്കിൽ അതിൻറെ പ്രശ്നങ്ങൾ ചർമ്മത്തിലും മുടിയിലും കാണാൻ സാധിക്കും. മുടിയുടെ ആരോഗ്യത്തിനായി ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. ഭക്ഷണത്തിൽ ഇരുമ്പിന്റെ അംശം മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും.

വളരെ അധികം സഹായിക്കും അതിനായി ഇരുമ്പിന്റെ അളവ് കൂടുതലുള്ള ചീര സാലഡ് കാബേജ് ഇലകറികൾ എന്നിവ കൂടുതലായി ഉൾപ്പെടുത്തേണ്ടതാണ്. ശരീരത്തിന് ആവശ്യമായ ആരോഗ്യകരമായ കൊഴുപ്പാണ് ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ. മത്തി അയല ചെമ്പല്ലി തുടങ്ങിയ മത്സ്യങ്ങളിൽ ഇത് കൂടുതലായി അടങ്ങിയിട്ടുണ്ട് അവ കഴിക്കുന്നതിലൂടെ വളരെ തിളക്കം ഉള്ളതും മിനുസമുള്ളതുമായ മുടി ലഭിക്കും. ശരീരത്തിന് പ്രോട്ടീൻ നൽകുന്ന ഒന്നാണ് തൈര്. മുടിയിഴകളുടെ വളർച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രോട്ടീനുകൾ.

പ്രോട്ടീനുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും മുടിയുടെ വളർച്ചയ്ക്ക് സഹായിക്കും. വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ഓറഞ്ച് കിവി പപ്പായ സ്ട്രോബെറി എന്നീ പഴങ്ങൾ മുടിയുടെ വളർച്ചയെ വർദ്ധിപ്പിക്കും. വളരെയധികം പ്രോട്ടീനും ഇരുമ്പും അടങ്ങിയിട്ടുള്ള മുട്ട ദിവസേന കഴിക്കുന്നതും നല്ലതാണ്. ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നട്സുകളുടെ ഉപയോഗം. വിറ്റാമിൻ ഇ സമ്പന്നമായ ഇവ മുടിക്ക് ഉറപ്പും തിളക്കവും നൽകും. കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *