ആരോഗ്യവും സൗന്ദര്യവും ലഭിക്കാൻ ഈയൊരു ജ്യൂസ് മാത്രം കുടിച്ചാൽ മതി…

ശരീരത്തിൻറെ ആരോഗ്യം എന്നതുപോലെതന്നെ വളരെയധികം പ്രധാനപ്പെട്ട ഒന്നാണ് ചർമ്മത്തിന്റെ ആരോഗ്യവും. ഇതിനൊക്കെ ഭക്ഷണത്തിന് വളരെ വലിയ പങ്കുണ്ട്. സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ കൊണ്ടുമാത്രം സൗന്ദര്യമുള്ള ചർമം ലഭിക്കില്ല. ചർമ്മത്തിന്റെ മൃതത്വവും തിളക്കവും നിലനിർത്താൻ ഭക്ഷണത്തിൽ അല്പം ശ്രദ്ധ നൽകിയാൽ മതിയാവും. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പഴങ്ങൾ.

പഴങ്ങളും പച്ചക്കറികളും ശരീരത്തിന്റെയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. ഇവ കൊണ്ട് ഉണ്ടാക്കാൻ പറ്റിയ വളരെയധികം ഗുണങ്ങൾ ഉള്ള ഒരു ജ്യൂസിനെ പറ്റിയാണ് പറയുന്നത്. അതാണ് എബിസി ജ്യൂസ് ആപ്പിൾ ബീറ്റ്റൂട്ട് ക്യാരറ്റ് ഇവ മൂന്നും ഉപയോഗിച്ച് ഒരു ജ്യൂസ് ഉണ്ടാക്കി കഴിക്കുകയാണെങ്കിൽ ഒട്ടനവധി ആരോഗ്യഗുണങ്ങൾ ലഭിക്കാൻ സഹായകമാകും.

ആൻറി ഓക്സിഡന്റുകൾ, നാരുകൾ എന്നിവ ധാരാളമടങ്ങിയിട്ടുള്ള പഴമാണ് ആപ്പിൾ. ആപ്പിളിന്റെ ആരോഗ്യ ഗുണത്തെക്കുറിച്ച് അറിയാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. വിറ്റാമിൻ എ, സി എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ക്യാരറ്റ് ചർമ്മത്തിലെ ചുളിവുകൾ നീക്കം ചെയ്ത് യുവത്വം നിലനിർത്താൻ സഹായിക്കുന്നു. രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ബീറ്റ്റൂട്ട്.

ദഹനം വർദ്ധിപ്പിക്കാനും, ഹൃദയത്തിൻറെ ആരോഗ്യത്തിനും, ശരീരത്തിന് ഊർജ്ജം നൽകാനും , ചർമ്മത്തെ ശുദ്ധീകരിക്കാനും , അങ്ങനെ ഒട്ടനവധി ഗുണങ്ങളാണ് ഈ ജ്യൂസിനുള്ളത്. ഇത് പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ഹൃദയ രോഗങ്ങൾ, രക്തസമ്മർദ്ദം, ദഹന പ്രശ്നങ്ങൾ, അമിതവണ്ണം, ചർമ്മ പ്രശ്നങ്ങൾ, കണ്ണിന്റെ കാഴ്ചക്കുറവ്, വൃക്ക രോഗങ്ങൾ, കരൾ രോഗങ്ങൾ എന്നിവയെല്ലാം മാറിക്കിട്ടും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *