സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് മിക്കവരും. സ്ത്രീപുരുഷഭേദമന്യേ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് തിളങ്ങുന്നതും ഭംഗിയുള്ളതും ആയ ചർമം. സൗന്ദര്യം എന്നത് പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. നിറം, മിനുസം, യുവത്വം എന്നിങ്ങനെ. ഇതിനായി വിപണിയിൽ ലഭ്യമാകുന്ന ഒട്ടുമിക്ക ഉൽപ്പന്നങ്ങളും വാങ്ങിച്ചു ഉപയോഗിക്കാറുണ്ട് പലരും.
എന്നാൽ ഇതിൽ നിന്നൊന്നും യഥാർത്ഥ റിസൾട്ട് ലഭിക്കുന്നില്ല. ചിലതിൽ ലഭിച്ചാലും ആ ഉൽപ്പന്നത്തിന്റെ ഉപയോഗം നിർത്തുമ്പോൾ പഴയ അവസ്ഥയിലായി മാറും. ചർമ്മത്തിന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഏറ്റവും നല്ലത് പ്രകൃതിദത്തമായ വഴികളാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കറ്റാർവാഴ അഥവാ അലോവേര. പല സൗന്ദര്യവർദ്ധക വസ്തുക്കളിലും ഇത് ഉപയോഗിക്കുന്നു.
ചർമ്മത്തിന് മാത്രമല്ല മുടിക്കും ഇവ ഗുണം ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ചർമ്മത്തിന്റെ തിളക്കം വർദ്ധിക്കാൻ സഹായിക്കും. കറ്റാർവാഴയുടെ ജെൽ മുഖത്തു പുരട്ടി കിടന്നാൽ ഒട്ടേറെ ഗുണങ്ങൾ ഉണ്ട്. ചർമ്മത്തിന് നിറം നൽകാൻ സഹായിക്കും. കരിവാളിപ്പും മുഖക്കുരുവിന്റെ പാടുകൾ അകറ്റാനും വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ മുഖത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനും, ചർമ്മത്തിൽ ഉണ്ടാകുന്ന അലർജി പോലുള്ളവയ്ക്ക് പരിഹാരവുമാണ്.
ബ്ലാക്ക് ഹെഡ്സ് പോലുള്ള പ്രശ്നങ്ങൾക്കും ഇത് പരിഹാരം നൽകും. വരണ്ട ചർമ്മത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. കറ്റാർവാഴ ജെൽ ചർമ്മത്തിലേക്ക് ഇറങ്ങി അവ കോശങ്ങൾക്ക് തിളക്കവും മൃദുത്വവും നൽകുന്നു. ദിവസവും അടുപ്പിച്ച് ഇത് പുരട്ടുകയാണെങ്കിൽ നിങ്ങളുടെ മുഖത്ത് ഒരുപാട് മാറ്റങ്ങൾ ഉണ്ടാവും. കണ്ണിനടിയിലെ കറുപ്പ് നിറം അകറ്റാനും ഇവ സഹായിക്കുന്നു. കറ്റാർവാഴയുടെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.