ഇത് അല്പം മുടിയിൽ തേച്ചാൽ മതി… മുടി തഴച്ചു വളരും…

മുടി തഴച്ചു വളരാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് മുടി. പണ്ടുകാലങ്ങളിൽ മുടിയുടെ സൗന്ദര്യത്തിനും നീളത്തിനുമായി കൊതിച്ചിരുന്നത് സ്ത്രീകൾ മാത്രമായിരുന്നു. എന്നാൽ ഇന്ന് പുരുഷന്മാർക്കിടയിലും മുടിയുടെ സൗന്ദര്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്. മുടി തഴച്ചു വളരാൻ നിങ്ങൾ സ്വയം വിചാരിച്ചാൽ മതിയാകും.

നമ്മൾ കാണിക്കുന്ന ചെറിയ അശ്രദ്ധ പോലും മുടിയിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ആരോഗ്യകരമായ ഭക്ഷണം മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ധാരാളം പ്രോട്ടീനുകളും വിറ്റാമിനുകളും അടങ്ങിയ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൃത്യമായ ഇടവേളകളിൽ മുടി വെട്ടാൻ മറക്കരുത്. ഇത് മുടിയുടെ അറ്റം വിണ്ടുകീറുന്നത് തടയുകയും അതുവഴി മുടി വളരുകയും ചെയ്യുന്നു.

ഷാംപൂ കണ്ടീഷണർ പോലുള്ളവ പരമാവധി ഉപയോഗിക്കാതിരിക്കുക. ഇന്നും പലരും നേരിടുന്ന ഒന്നാണ് മാനസിക സമ്മർദ്ദം, ഇതു മൂലവും മുടികൊഴിച്ചിൽ ഉണ്ടാവാൻ സാധ്യത ഏറെയാണ്. വീട്ടിൽ എളുപ്പത്തിൽ ചെയ്യാവുന്ന ചില ഒറ്റമൂലികകൾ ഉപയോഗിച്ച് നല്ല കട്ടിയുള്ള മുടി വളർത്താനും മുടിയുടെ തിളക്കം വർദ്ധിപ്പിക്കാനും സാധിക്കും. വീടുകളിൽ സുലഭമായി ലഭിക്കുന്ന ഉലുവയും തൈരും ഉണ്ടെങ്കിൽ .

ഇത് സാധ്യമാണ്. അല്പം ഉലുവ വെള്ളത്തിൽ ഇട്ട് നന്നായി കുതിർത്ത് എടുക്കുക, അതിനുശേഷം ഇത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക, ഇതിലേക്ക് അല്പം തൈര് കൂടി ഒഴിച്ച് നന്നായി യോജിപ്പിച്ച്. മുടിയുടെ വരൾച്ച ഒഴിവാക്കാനായി കുറച്ച് വെളിച്ചെണ്ണ കൂടി ചേർക്കാവുന്നതാണ്. ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിച്ച് മുടിയിഴകളിലും തലയോട്ടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. വിശദമായി അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *