ഫ്ലാക്സ് സീഡ്സ് അഥവാ ചണവിത്ത് ഒട്ടേറെ രോഗങ്ങൾ ചികിത്സിക്കുന്നതിന് നൂറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്ന ഒന്നാണ്. ഇതിലടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡന്റുകളും പോഷകങ്ങളും ശരീരത്തിൻറെ ആരോഗ്യ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. എന്നാൽ ആരോഗ്യ ഗുണങ്ങൾ മാത്രമല്ല ഒട്ടേറെ സൗന്ദര്യ ഗുണവും ഇതിനുണ്ട്. മുടിയിൽ ഉണ്ടാകുന്ന പലവിധ പ്രശ്നങ്ങളെ ചികിത്സിക്കാൻ ഫ്ലാക്സ് സീഡ്സ് വളരെ ഫലപ്രദമാണ്.
മുടി ആരോഗ്യകരമായി വളരാൻ സഹായിക്കുന്ന ഒന്നാണ് ചണവിത്ത്. വിറ്റാമിനുകൾ, ധാതുക്കൾ, കൊഴുപ്പുകൾ, ന്യൂട്രിയന്റുകൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ മുടി വളരുന്നതിന് ഇത് വളരെ ഗുണം ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡന്റുകളും.
വിറ്റാമിൻ ഇ യും ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുന്നു, യൗവനം നിലനിർത്താനും മുടി തിളക്കം ഉള്ളതാക്കാനും ഇത് സഹായിക്കും. താരൻ, ചൊറിച്ചിൽ, എക്സിമ തുടങ്ങിയ അവസ്ഥകളെ ഇല്ലാതാക്കാൻ ഇതു മതി. ചണവിത്തുകൊണ്ട് ഒരു ജെൽ ഉണ്ടാക്കി ഉപയോഗിച്ചാൽ മുടിക്ക് ഉണ്ടാകുന്ന പല പ്രശ്നങ്ങളും മാറിക്കിട്ടും. ഇതിനായി കുറച്ച് ചണ വിത്ത് രണ്ട് ഗ്ലാസ് വെള്ളത്തിൽ നന്നായി തിളപ്പിച്ചെടുക്കുക.
ചൂടാറിയതിനു ശേഷം ഒരു തുണി ഉപയോഗിച്ച് ഇത് അരിച്ചെടുക്കാവുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന ജെൽ മുടിയിലും തലയോട്ടിയിലും നന്നായി മസാജ് ചെയ്തു കൊടുക്കുക. ഇത് ഒരു കണ്ടെയ്നറിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. കാശുമുടക്കി ഇനി ജെല്ല് മേടിക്കേണ്ട. ഇത് ഉണ്ടാക്കുന്ന രീതി വിശദമായി അറിയുന്നതിന് വീഡിയോ കാണുക.