ഗോതമ്പുപൊടിയും അരിപ്പൊടിയും മൈദ പൊടിയും ഉപയോഗിച്ച് പലഹാരങ്ങൾ ഉണ്ടാക്കി മടുത്തു പോയവർക്ക് ചക്ക ഉപയോഗിച്ച് കൊണ്ട് ചക്കപൊടി തയ്യാറാക്കാം. ഉപയോഗിച്ച് ഇനി പലഹാരങ്ങൾ ഉണ്ടാക്കി എത്ര വേണമെങ്കിലും കഴിക്കാം. പ്രഷർ ഷുഗർ കൊളസ്ട്രോൾ എന്നീ രോഗങ്ങൾ ഉള്ളവർക്കും ധൈര്യമായി കഴിക്കാം. ചക്കപ്പൊടി തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം.
അതിനായി ആദ്യം ചക്കച്ചുള ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ചു വെള്ളം ചൂടാക്കാൻ വയ്ക്കുക. ആവി വന്നു കഴിയുമ്പോൾ അതിനകത്തേക്ക് ഒരു പാത്രം ഇറക്കി വെച്ച് അതിലേക്ക് നുറുക്കിയ ചക്ക ഇട്ടുകൊടുക്കുക. അതിനുശേഷം അടച്ചു വയ്ക്കുക. ചക്ക എല്ലാം നല്ലതുപോലെ ആവിയിൽ വേവിച്ചെടുക്കേണ്ടതാണ്. ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുക്കുക.
വെന്തു കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ ഇട്ട് രണ്ട് പ്രാവശ്യം കഴുകിയെടുക്കുക. അതിനുശേഷം രണ്ടു ദിവസം നല്ല വെയിലത്ത് ഉണക്കിയെടുക്കുക. നല്ലതുപോലെ തന്നെ ഉണക്കിയെടുക്കണം.വിറക് കഷ്ണം പോലെ ചക്ക ഒടിഞ്ഞു വരുന്ന പരുവത്തിൽ ആവണം. അതിനുശേഷം പൊടിച്ചെടുക്കുക. ഈ പൊടി ഉപയോഗിച്ച് കൊണ്ട് പുട്ട് ചപ്പാത്തി ദോശ എന്നിങ്ങനെ ഏത് പലഹാരം വേണമെങ്കിലും ഉണ്ടാക്കിയെടുക്കാവുന്നതാണ്.
ഷുഗർ ഉള്ളവർക്കും കൊളസ്ട്രോൾ ഉള്ളവർക്കും ധൈര്യമായി കഴിക്കാൻ സാധിക്കും. അതുപോലെ തന്നെ ശരീരം വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ചക്കപ്പൊടി ഉപയോഗിച്ച് കൊണ്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്. ചക്ക കിട്ടുമ്പോൾ എല്ലാവരും ഇതുപോലെ തയ്യാറാക്കി വെക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.