ചർമ്മത്തിലെ ചൊറിച്ചിലും തടിപ്പും വേഗത്തിൽ മാറാൻ ഈ ഒരു കാര്യം ചെയ്താൽ മതി, നല്ല ഗുണം കിട്ടും…

ശരീരത്തിന് ഏറ്റവും വലിയ ഭാഗമാണ് ചർമം. ആന്തരിക ഭാഗങ്ങളെ സംരക്ഷിക്കുകയും ശരീരത്തിന്റെ ഊഷ്മാവ് ക്രമീകരിക്കുകയും ചെയ്യുന്നത് ചർമ്മമാണ്. ചർമ്മത്തിന്റെ പോഷണത്തിനായി വെള്ളം വിറ്റാമിനുകൾ, എണ്ണ, അവശ്യ കൊഴുപ്പുകൾ എന്നിവ ചർമ്മം തന്നെ ശേഖരിച്ചു വയ്ക്കുന്നു. ചർമ്മത്തെ ബാധിക്കുന്ന വിവിധ തരത്തിലുള്ള രോഗങ്ങൾ ഉണ്ട് ഇവ അതിൻറെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

ദിവസത്തിൽ രണ്ടുമൂന്നു പ്രാവശ്യം കുളിക്കുന്നത് ചർമം കൂടുതൽ വരണ്ടുപോകുവാൻ കാരണമാകും. ചർമ്മത്തെ ബാധിക്കുന്ന നിരവധി രോഗങ്ങളെ പരിചയപ്പെടാം. ജനിതക ഘടകങ്ങൾ മൂലവും വൃത്തിയില്ലാത്ത ചുറ്റുപാടുകൾ മൂലവും ഉണ്ടാകുന്ന ഒന്നാണ് എക്സിമ അഥവാ കരപ്പൻ. ചുവന്ന പാടുകൾ, നീര്, വിണ്ടുകീറൽ, ചൊറിച്ചിൽ, വരണ്ട ചർമം എന്നിവയെ എല്ലാമാണ് ഇതിൻറെ ലക്ഷണങ്ങൾ.

ഇത് ബാധിച്ച ചർമ്മത്തിൽ ചൊറിയുമ്പോൾ ആ ഭാഗത്ത് നിന്ന് രക്തം വരാനുള്ള സാധ്യത ഏറെയാണ്. ഇത് ആവർത്തിച്ചു വരുന്നതിനാൽ ഈ രോഗം ഭേദമാകാൻ പ്രത്യേക മരുന്നുകൾ ഒന്നുമില്ല. ചർമ്മ രോഗങ്ങളിൽ ഏറ്റവും സാധാരണമായി കാണുന്ന ഒന്നാണ് പാണ്ട്. ചർമ്മത്തിന്റെ പല ഭാഗത്തിനും നിറം നഷ്ടമാകുന്നതാണ് ഇതിൻറെ കാരണം. ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തിലേക്ക് ഇത് വേഗത്തിൽ തന്നെ വ്യാപിക്കുന്നു.

പൊടി, ഭക്ഷണം, മരുന്നുകൾ, അണുബാധ എന്നിവ മൂലം ഉണ്ടാകുന്ന അലർജി ചർമ്മത്തിൽ ചുവന്ന തടിപ്പുകൾ വരുന്നതിന് കാരണമാകുന്നു. വളരെ പെട്ടെന്നാണ് ഇവ വരുന്നതും പോകുന്നതും. മറ്റൊരു ചർമ്മ പ്രശ്നമാണ് മുഖക്കുരു, ഏതു പ്രായത്തിലുള്ളവർക്ക് എപ്പോൾ വേണമെങ്കിലും വരാവുന്ന ഒരു ചർമ്മ രോഗമാണിത്. ജനിതക മാറ്റങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ, മാനസിക തകരാറുകൾ, അണുബാധ, അനാരോഗ്യകരമായ ആഹാരം തുടങ്ങിയവയെല്ലാം ഇതിന് കാരണമാകുന്നു. ഇതിനെക്കുറിച്ച് വിശദമായി അറിയുന്നതിന് വീഡിയോ കാണൂ.