ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുവാൻ ഇതിലും നല്ല പഴം വേറെയില്ല, ഈന്തപ്പഴത്തിന്റെ ആരോഗ്യഗുണങ്ങൾ…

ആരോഗ്യമുള്ള ശരീരത്തിന് പഴങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.ആപ്പിൾ, ഏത്തപ്പഴം, മുന്തിരി, ഓറഞ്ച് എന്നിവയൊക്കെയാണ് നാം സ്ഥിരമായി കഴിക്കാറുള്ളത്. എന്നാൽ ഈന്തപ്പഴം കഴിക്കുന്നത് വളരെ ചുരുക്കം പേരാണ്. അറേബ്യൻ രാജ്യങ്ങളിൽ എല്ലാം വളരെയേറെ പ്രചാരമുള്ള ഈ പഴം ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. പതിവായി ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിനും രോഗശമനത്തിനും ഗുണം ചെയ്യും.

പോഷകങ്ങളുടെ കലവറ എന്നുവേണം ഇതിനെ വിശേഷിപ്പിക്കാൻ. രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുവാൻ ഏറെ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം. വിളർച്ച പോലുള്ള രോഗങ്ങൾ വരാതിരിക്കുവാൻ ഇത് വളരെ നല്ലതാണ്. ഉറക്കമില്ലായ്മ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കുള്ള നല്ലൊരു പരിഹാരമാർഗം കൂടിയാണിത്.മികച്ച ഉറക്കം ലഭിക്കുവാൻ ഈന്തപ്പഴം കഴിക്കുന്നത് വളരെ സഹായകമാണ്.

അലർജി പോലുള്ള അസ്വസ്ഥതകൾ പൂർണ്ണമായി മാറ്റുന്നതിനും അണുബാധകളോട് പോരാടുന്നതിനും ഈന്തപ്പഴം വളരെ ഗുണം ചെയ്യും. ശരീരത്തിന്റെ ഊർജ്ജനില വർദ്ധിപ്പിക്കുന്നതിന് ദിവസവും ഈന്തപ്പഴം ശീലമാക്കുക. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബറുകൾ ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം നൽകുന്നു. മലബന്ധം, അസിഡിറ്റി എന്നിവ പരിഹരിക്കാനും ഇത് സഹായകമാണ്.

ഈന്തപ്പഴത്തിൽ ധാരാളമായി കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിരിക്കുന്നു. കൂടുതൽ ഈന്തപ്പഴം ദിവസവും കഴിക്കുന്നത് കൊണ്ട് ഈ ഗുണങ്ങളെല്ലാം ലഭിക്കണമെന്നില്ല ഇത് കഴിക്കേണ്ട ചില രീതികൾ ഉണ്ട്. രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമാകും. ശരീരത്തിലെ ഹിമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കണമെങ്കിൽ ഉച്ചഭക്ഷണത്തിനുശേഷം കഴിക്കുക. കുട്ടികൾക്ക് അവ ഉച്ചയ്ക്ക് ശേഷം നൽകാവുന്നതാണ്. ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനും പല രോഗങ്ങളിൽ നിന്നും ശമനം ലഭിക്കുന്നതിനും ദിവസവും ഇത് ശീലമാക്കുക. ഈന്തപ്പഴത്തിന്റെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ കാണൂ.