നിങ്ങളുടെ വയർ വീർത്തു വരുന്നുണ്ടോ… സൂക്ഷിച്ചോളൂ ഇതാണ് അതിൻറെ കാരണം…

ഇന്നത്തെ കാലത്ത് പലരും അനുഭവിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിതവണ്ണവും കുടവയറും. എന്നാൽ പലപ്പോഴും നമ്മൾ കുടവയർ എന്ന് കരുതിയിരിക്കുന്ന വയറു വീർക്കൽ അമിതവണ്ണത്തിന്റെ ആവണമെന്നില്ല. ചില കരൾ രോഗങ്ങളുടെയും പ്രധാന ലക്ഷണം വയറു വീർക്കൽ ആണ്. പ്രായഭേദമന്യേ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് കരൾ രോഗം.

ലോകത്തെമ്പാടുമുള്ള മരണത്തിൻറെ അഞ്ചാമത്തെ പ്രധാന കാരണം കരൾ രോഗങ്ങളാണ്. കരൾ രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പലരും ഇതിനെ നിസ്സാരമായി കണക്കാക്കാറുണ്ട്. ഭക്ഷണക്രമം, അമിതമായ മദ്യപാനം, ചില വൈറസ് അണുബാധകൾ തുടങ്ങിയവയെ എല്ലാമാണ് കരൾ രോഗത്തിൻറെ പ്രധാന കാരണം. ശരീരത്തിലെ വിഷാംശങ്ങളെ ശുദ്ധീകരിക്കുന്നതിൽ .

ഏറ്റവും വലിയ പങ്കുവഹിക്കുന്ന ആന്തരിക അവയവമാണ് കരൾ. ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളും ഹോർമോണുകളും ഇവ ഉല്പാദിപ്പിക്കുന്നു. ദഹനത്തിന് ആവശ്യമായ പിത്തരസം ഉല്പാദിപ്പിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതും കരൾ തന്നെ. കരളിന്റെ പ്രവർത്തനത്തെ തകരാറിലാക്കുന്നതാണ് കരൾ രോഗങ്ങൾ. കരൾ രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഫാറ്റി ലിവർ.

കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഇത്. തുടക്കത്തിൽ വലിയ ലക്ഷണങ്ങളൊന്നും കാണിക്കാത്ത ഒരു കരൾ രോഗമാണിത്. എന്നാൽ രോഗം മൂർച്ഛിച്ചു കഴിഞ്ഞാൽ, കണ്ണുകളിലെ മഞ്ഞ നിറം, കാലിലെ നീര്, വയറു വീർക്കൽ അമിതമായ ക്ഷീണം, വിശപ്പില്ലായ്മ, വയറുവേദനയും വീക്കവും, ഭാര കുറവ്, എന്നിവയാണ് ലക്ഷണങ്ങൾ. തുടക്കത്തിലെ ഫാറ്റി ലിവർ പിന്നീട് ലിവർ സിറോസിസ് ആയി മാറുന്നു. വേഗത്തിലുള്ള രോഗനിർണയം പല സങ്കീർന്നതുകളും ഒഴിവാക്കും . കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *