നിങ്ങളുടെ ശരീരത്തിൽ യൂറിക് ആസിഡ് കൂടുതലാണോ? ഇതിൻറെ അളവ് കുറയ്ക്കാൻ ഇതാ കുറച്ച് ടിപ്പുകൾ…

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് രക്തത്തിലെ യൂറിക് ആസിഡിൻറ് വർദ്ധനവ് ഇത് ശരീരത്തിന് വളരെയധികം ദോഷം ചെയ്യും. പലതരത്തിലുള്ള അസുഖങ്ങൾക്കും കാരണമാകുന്നു. രക്തക്കുഴലിലെ ലൈനിങ് നശിപ്പിക്കുന്നു ഇതുമൂലം ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് എന്നീ അവസ്ഥകൾ ഉണ്ടാവും. ശരീരത്തിൽ യൂറിക്കാസിഡിന്റെ അളവ് വർദ്ധിച്ചാൽ അത് വൃക്കയ്ക്ക് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും.

ബിപി ഹൃദയപ്രശ്നങ്ങൾ തലച്ചോറിന് പ്രശ്നം ഗൗട്ട് കിഡ്നി സ്റ്റോൺ എന്നീ രോഗങ്ങൾക്ക് കാരണം ആവും. അതുമാത്രമല്ല സന്ധിവാതം പോലുള്ള വാത പ്രശ്നങ്ങൾക്കും വഴിയൊരുക്കും. അതുകൊണ്ടുതന്നെ യൂറിക് ആസിഡ് അളവ് വർദ്ധിക്കുന്നത് നിസ്സാരമായി കണക്കാക്കരുത്. ചില ഭക്ഷണപദാർത്ഥങ്ങൾ നിയന്ത്രിക്കുന്നതിലൂടെ ഈ രോഗത്തെ നമുക്ക് തടയാൻ സാധിക്കും കൊഞ്ച്, ഞണ്ട്, കക്ക, ചുവന്ന ഇറച്ചിയായ.

താറാവിറച്ചി ബീഫ് പോലുള്ളവ, ചിക്കന്റെ കരൾ ബ്രെയിൻ, സോഫ്റ്റ് ഡ്രിങ്, മദ്യം , ജ്യൂസുകൾ എന്നിവയെല്ലാം യൂറിക് ആസിഡിന്റെ അളവ് രക്തത്തിൽ വർദ്ധിപ്പിക്കാൻ കാരണമാകുന്നു. ഭക്ഷണ നിയന്ത്രണത്തിലൂടെ മാത്രം ഇത് സാധിക്കുന്നതല്ല അമിതമായ സ്ട്രസ് ഉറക്കക്കുറവ് എന്നിവയെല്ലാം ഇതിൻറെ അളവ് ഉയരാൻ കാരണമാകുന്നു. വ്യായാമം ചെയ്യുന്നത് വരെ നല്ലതാണ് മസിലുകൾ അനങ്ങി തുടങ്ങുമ്പോൾ .

യൂറിക് ആസിഡ് പുറന്തള്ളാൻ ശരീരത്തെ സഹായിക്കും. മഞ്ഞൾ കുരുമുളക് ഇഞ്ചി കറുവപ്പട്ട എന്നിവ ഭക്ഷണപദാർത്ഥങ്ങളിൽ കൂടുതൽ ചേർക്കുന്നത് യൂറിക്കാസിഡിന്റെ അളവ് രക്തത്തിൽ കുറയ്ക്കാൻ സഹായിക്കും. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ യൂറിക്കാസിഡിന്റെ അളവ് നിയന്ത്രിക്കാൻ ആവുന്നതാണ്. ഇത് എങ്ങനെ നിയന്ത്രിക്കണം അതിനുവേണ്ടി എന്തൊക്കെ ചെയ്യണം എന്നറിയാനായി വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *