മോളിവുഡിലെ ഭാവി വാഗ്ദാനം ആയ ഈ നടനെ മനസിലായവർ ആരുമില്ലേ??? ഉണ്ടെങ്കിൽ ഉത്തരം പോന്നോട്ടെ..!

പ്രേക്ഷകർ എക്കാലവും കാത്തിരുന്ന ഒരു പ്രിയ നടന്റെ ബാല്യകാല ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ചിത്രങ്ങൾ കണ്ടു ഈ മിടുക്കൻ ആരെന്ന് മനസ്സിലാക്കാൻ വളരെ ചുരുക്കം പേർക്കെങ്കിലും സാധിച്ചിട്ടില്ല. ഏതൊരു നടന്റെയും നായികകളുടെയും ബാല്യകാല ചിത്രങ്ങൾ പുറത്തുവരുമ്പോൾ ഒത്തിരി സന്തോഷത്തോടെയാണ് ആരാധകർ അവരുടെ ഇഷ്ട അഭിനേതാക്കളുടെ ചിത്രങ്ങൾ നോക്കിക്കാണുന്നത്. അത്തരത്തിൽ താഴെ കാണുന്ന ചിത്രത്തിൽ ഉള്ളത് മോളിവുഡിലെ ഭാവി വാഗ്ദാനമായ താരരാജാവിന്റെ മകനായ പ്രണവ് മോഹൻലാൽ ആണ്.

താരരാജാവിന്റെ മകൻ എന്നതിനുപരി മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ പ്രണവിന്റെ ബാല്യകാല ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ അന്വേഷിച്ചിരുന്ന ഈ താരത്തിന്റെ ബാല്യകാല ചിത്രങ്ങൾ കണ്ട സന്തോഷത്തിലാണ് ആരാധകർ. ഒന്നാമൻ, പുനർജനി എന്ന സിനിമയിലൂടെയാണ് ബാല താരമായി മലയാളികൾക്ക് മുമ്പിൽ പ്രണവ് ആദ്യം എത്തുന്നത്.

തുടർന്ന് ഒരുപാട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആദി എന്ന സിനിമയിൽ നായകനായി എത്തുകയായിരുന്നു. പ്രണവ് തന്റെ ആദ്യ സിനിമയിലൂടെ തന്നെ നിരവധി ആരാധകരെ ആണ് സ്വന്തമാക്കിയത്. താരപുത്രൻ എന്നൊരു ജാടയും ഇല്ലാതെ സാധാരണ ഒരാളെ പോലെയാണ് പ്രണവ് എപ്പോഴും പെരുമാറുന്നത്. അതുകൊണ്ട് തന്നെ പ്രണവിനെ ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചിരിക്കുന്നത്. നടൻ മാത്രമല്ല പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിലും അസിസ്റ്റന്റ് ഡയറക്ടർ ആയി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഈ വർഷം പുറത്തിറങ്ങിയ ഹൃദയം എന്ന സിനിമയിലൂടെ മാസ്മരികമായ പ്രകടനം കാഴ്ചവെച്ച് പ്രേക്ഷകശ്രദ്ധ കൂടുതൽ ആകർഷിക്കുകയായിരുന്നു പ്രണവ്. ഈ സിനിമയിൽ അഭിനയിച്ച പ്രണവിന് ആരാധകരിൽ നിന്നും വളരെ നല്ല അഭിപ്രായങ്ങൾ ആണ് ലഭിച്ചത്. വളരെ ചുരുക്കം സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ഈ താരത്തിന്റെ കൂടുതൽ വിശേഷങ്ങളറിയാനും ഒപ്പം തന്നെ അനേകം സിനിമകൾ കാണാനും കാത്തിരിക്കുകയാണ് മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *