നെഞ്ചിലെ വേദന ഗ്യാസ് തന്നെയാണോ എന്ന് തിരിച്ചറിയുവാൻ ഇതാ ചില എളുപ്പവഴികൾ…

ഏതു പ്രായത്തിലുള്ളവരെയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്നമാണ് ഗ്യാസ് അഥവാ അസിഡിറ്റി. ഇതിൻറെ ഒരു പ്രധാന ലക്ഷണമാണ് നെഞ്ചിൽ ഉണ്ടാകുന്ന വേദന എന്നാൽ പലരും ഇതിനെ ഹാർട്ട് അറ്റാക്കിന്റെ വേദനയാണോ എന്ന് സംശയിക്കാറും ഉണ്ട്. ചില ആളുകളിൽ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം ഇത്തരം പ്രശ്നമുണ്ടാവുന്നു ഇതുതന്നെയാണോ എന്ന് ഉറപ്പില്ലാത്തതുകൊണ്ട് പലരും ഇത് തെറ്റായി കാണുകയും.

വീണ്ടും ഈ ഭക്ഷണം തന്നെ കഴിക്കുകയും ചെയ്യുന്നു. അല്പം ഭയപ്പെട്ടാണ് പലരും നെഞ്ചിലെ വേദനയെ കാണുന്നത് ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന ഇത്തരം വേദനകളെ ഒരിക്കലും നിസ്സാരമായി കാണരുത്. ഗ്യാസ് മൂലം ഉണ്ടാകുന്ന നെഞ്ചുവേദന നെഞ്ചിന്റെ ഭാഗത്തെ ഇറക്കിയത് പോലെയോ ആയിരിക്കും അനുഭവപ്പെടുക ഇതോടൊപ്പം തന്നെ വിശപ്പില്ലായ്മ, ദഹനക്കേട്, വയറു നിറഞ്ഞതു പോലുള്ള തോന്നൽ, വീർപ്പുമുട്ടൽ എന്നിവയും അനുഭവപ്പെടുന്നു.

എന്നാൽ ചില സന്ദർഭങ്ങളിൽ ഗ്യാസിന്റെ വേദനയാണ് എന്ന് കരുതി നിസാരമായി കാണുന്ന നെഞ്ചുവേദന പലപ്പോഴും ഹാർട്ടറ്റാക്കിയത് ആവാം. ഗ്യാസിന്റെ വേദന പലപ്പോഴും നെഞ്ചിന്റെ താഴ്ഭാഗത്തായാണ് ഉണ്ടാവുന്നത്. എന്നാൽ പല ആളുകൾക്കും ഇവ തമ്മിലുള്ള വ്യത്യാസം വ്യത്യാസം പലപ്പോഴും തിരിച്ചറിയാൻ പ്രയാസമാണ്. ഹൃദയസ്തംഭനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന നെഞ്ചുവേദന കഠിനമായതും കുത്തുന്നതും ആയിരിക്കും.

നെഞ്ച് ഇറക്കിയത് പോലുള്ള വേദനയാണെങ്കിൽ അത് അസിഡിറ്റി ആണ്. ഹൃദയഘാതം ആണെങ്കിൽ നെഞ്ചുവേദനയോടൊപ്പം ശ്വാസംമുട്ടൽ, സമ്മർദ്ദം, കൈകൾ, പുറം, കഴുത്ത് എന്നിവിടങ്ങളിലേക്ക് വേദന നീങ്ങപ്പെടുന്നു. അറ്റാക്കിന്റെ സൂചനയായി ഉണ്ടാകുന്ന വേദന കഠിനമായിരിക്കും. ജീവിതശൈലി രോഗങ്ങൾ ഉള്ളവർ ആണെങ്കിൽ നെഞ്ചുവേദന അനുഭവപ്പെടുമ്പോൾ ഉടൻ തന്നെ വൈദ്യസഹായം തേടുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.