ഉപ്പുകൊണ്ടുള്ള ഈ മാജിക് കണ്ടാൽ നിങ്ങൾ ഞെട്ടും. കഴിഞ്ഞു പോയ അയൺ ബോക്സ് നിസാര സമയം കൊണ്ട് വെളുപ്പിച്ചെടുക്കാം. | Iron Box Cleaning Tips

Iron Box Cleaning Tips : നമ്മളെല്ലാവരും തന്നെ നല്ല വൃത്തിയോടെ വസ്ത്രങ്ങൾ മടക്കി വയ്ക്കുകയും അതുപോലെ പുറത്തു പോകുമ്പോൾ വസ്ത്രങ്ങളെല്ലാം അയൺ ചെയ്ത് ഇട്ടു പോകുന്നവരും ആണല്ലോ. എന്നാൽ ഇതുപോലെ അയൺ ചെയ്യുന്ന സമയത്ത് എപ്പോഴെങ്കിലും നിങ്ങളുടെ ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ഏതെങ്കിലും കരിഞ്ഞു പോയിട്ടുണ്ടോ. ഇതിന്റെ രണ്ടു പ്രശ്നങ്ങളെന്നു പറയുന്നത് ഒന്ന് വസ്ത്രങ്ങൾ കേടായി പോകും മറ്റൊന്ന് തേപ്പുപെട്ടിയിൽ അതിന്റെ അഴുക്കുകൾ പറ്റി പിടിച്ചിരിക്കും.

ഇത് കളയുന്നതിനുവേണ്ടി സോപ്പ് ഉപയോഗിച്ചിട്ട് ഒന്നും കാര്യമില്ല അതിനെ പറ്റിയിട്ടുള്ള കുറച്ച് ടിപ്പുകൾ ആണ് പറയാൻ പോകുന്നത്. ഇതിൽ ആദ്യത്തെ മാർഗ്ഗം എന്ന് പറയുന്നത് കുറച്ച് ഉപ്പ് ഒരു മരപ്പലകയിൽ വിതറിയിടുക അതിനുശേഷം ചൂടാക്കി ഉപ്പിന്റെ മുകളിൽ വച്ച് ഉരച്ചു കൊടുക്കുക.

കുറച്ചുസമയം ഒരച്ചു കൊടുക്കുമ്പോഴേക്കും അഴുക്കുകൾ എല്ലാം ഇളകി പോകുന്നത് കാണാൻ സാധിക്കും. രണ്ടാമത്തെ ഒരു മാർഗം എന്ന് പറയുന്നത് അയൺ ബോക്സ് നല്ലതുപോലെ ചൂടാക്കിയ ശേഷം ഒരു പാരസെറ്റമോൾ എടുത്ത് അഴുക്കുള്ള ഭാഗങ്ങളിൽ എല്ലാം ഉരച്ചു കൊടുക്കുക. അഴക്കുകളെല്ലാം ഇളക്കി പോകുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.

ശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് തുടച്ച് മാറ്റുക. അടുത്ത ഒരു മാർഗ്ഗം വാഴയില എടുത്ത് നിവർത്തി വെച്ചതിനുശേഷം ഇസ്തിരിപ്പെട്ടി ചൂടാക്കി അതിനുമുകളിൽ വച്ച് തേച്ചുകൊടുക്കുക. ഇതുപോലെ ചെയ്താലും കരിഞ്ഞ പാടുകൾ പോകും. ഇസ്തിരിപ്പെട്ടി കഴിഞ്ഞു പോകുന്ന സന്ദർഭങ്ങളിൽ ഇത്തരം എളുപ്പത്തിലുള്ള മാർഗ്ഗങ്ങൾ ഉപയോഗിച്ച് പഴയതുപോലെ യാക്കൂ. കരിഞ്ഞുപോയത് ഓർത്ത് ഇനി ആരും വിഷമിക്കേണ്ട. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *