Healthy Soft Tasty Oats Puttu : രാവിലെ കഴിക്കുന്ന ബ്രേക്ക് ഫാസ്റ്റ് ദിവസം മുഴുവൻ ഊർജ്ജം തരുന്നതാണ്. അതുകൊണ്ടുതന്നെ ആരും രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ മടി കാണിക്കാതിരിക്കുക. രാവിലെ വളരെ ഹെൽത്തിയായ ഓട്സ് പുട്ട് തയ്യാറാക്കാം. ഇത് ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ആവശ്യത്തിനുള്ള അളവിൽ ഓട്സ് എടുക്കുക .
ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. അതിനുശേഷം കൈ കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അടുത്തതായി അതിലേക്ക് പുട്ട് തയ്യാറാക്കുന്നതിന് ആവശ്യമായ വെള്ളം ചേർത്ത് കൊടുക്കുക. ശേഷം കൈ കൊണ്ട് നല്ലതുപോലെ ഇളക്കി പുട്ടിനുള്ള പൊടി തയ്യാറാക്കി എടുക്കുക.
പൊടി നനച്ചതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ട് ഒന്നുകൂടി പൊടിച്ചെടുക്കുക. അതിലേക്ക് പകർത്തി വയ്ക്കുക. ഇത് കഴിഞ്ഞ പുട്ട് ഉണ്ടാക്കാൻ തുടങ്ങാം. അതിനായി പൊട്ടിത്തെ കുഴൽ എടുക്കുക അതിലേക്ക് ആദ്യം കുറച്ച് തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക അതിനുമുകളിലേക്ക് പുട്ടുപൊടി ഇട്ടുകൊടുക്കുക വീണ്ടും അതിനു മുകളിലായി തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക.
ഈ രീതിയിൽ പുട്ടിന്റെ കുഴൽ തയ്യാറാക്കി എടുക്കുക. അതിനുശേഷം തയ്യാറാക്കുന്ന പാത്രത്തിൽ വെള്ളം ചൂടാക്കാൻ വയ്ക്കുക ആവി വന്ന് തുടങ്ങുമ്പോൾ കുഴൽ വച്ച് കൊടുക്കുക. ശേഷം പുട്ട് നല്ലതുപോലെ വേവിച്ചെടുക്കുക. വെന്തുവന്നത്തിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.