മാവ് കുഴയ്ക്കാതെയും പരത്താതെയും വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ ബ്രേക്ക് ഫാസ്റ്റ് പരിചയപ്പെടാം. രാവിലെയും വൈകുന്നേരവും വളരെ ഉണ്ടാക്കിയെടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരുമിക്സിയുടെ ജാർ എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക.
ശേഷം ഒരു ടീസ്പൂൺ ജീരകം, ഒന്നര ഗ്ലാസ് റവ, അഞ്ചു ചെറിയ ചുവന്നുള്ളി ചെറുതായി അരിഞ്ഞത്, പകരമായി ഒന്നര കപ്പ് പച്ചരി കുതിർത്തതും ചേർക്കാവുന്നതാണ്. എന്നാൽ എളുപ്പ മാർഗത്തിൽ പെട്ടെന്ന് തയ്യാറാക്കാൻ റവ ഉപയോഗിക്കുക. അതോടൊപ്പം തന്നെ ഒരു കപ്പ് തേങ്ങ ചിരകിയതും ചേർത്ത് കൊടുക്കുക. അതിലേക്ക് കുറച്ച് കപ്പലണ്ടി ചേർക്കുക.
കപ്പലണ്ടി ചേർക്കുമ്പോൾ വറുത്തതോ വറുക്കാത്തതോ ആയ കപ്പലണ്ടി ഉപയോഗിക്കാവുന്നതാണ്.അതിനുശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക. മാവ് ഒരുപാട് ലൂസ് ആയി പോകാതെ ശ്രദ്ധിക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ശേഷം ഉപ്പ് പാകമായോ എന്ന് നോക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കാൻ വയ്ക്കുക.
ഞാൻ ചൂടായി വരുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ നിന്നും ആവശ്യത്തിനുമാവെടുത്ത് പാനിലേക്ക് ഒഴിച്ച് പരത്തിയെടുക്കുക. ദോശ ഉണ്ടാക്കുന്നതുപോലെ ഉണ്ടാക്കിയെടുക്കുക. ശേഷം ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. ഇതുപോലെ വളരെ രുചികരമായി ബ്രേക്ഫാസ്റ്റ് രണ്ട് മിനിറ്റ് കൊണ്ട് തയ്യാറാക്കാം. ഇനിയെന്നും ബ്രേക്ക് ഫാസ്റ്റ് ഇതുതന്നെയായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.