സ്ത്രീകളിലെ വന്ധ്യത, പ്രധാന കാരണം ഇതാണ്…

സ്ത്രീകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് പിസിഒഡി അല്ലെങ്കിൽ പിസിഒഎസ്. സ്ത്രീകളുടെ അണ്ഡാശയത്തെ ബാധിക്കുന്ന ഒരു രോഗവസ്ഥയാണിത്. സ്ത്രീകളിലെ ആർത്തവ ചക്രം നിയന്ത്രിക്കുന്ന പ്രൊജസ്ട്രോൺ ഈസ്ട്രജൻ എന്നീ ഹോർമോണുകൾ ഉല്പാദിപ്പിക്കുന്ന അവയവങ്ങൾ ഇത് കൂടാതെ പുരുഷ ഹോർമോണുകളും ഉല്പാദിപ്പിക്കുന്നു. ഇതാണ് ഈ രോഗാവസ്ഥയുടെ കാരണം.

ഹോർമോണിൽ ഉണ്ടാകുന്ന ഈ അസന്തുലിത അവസ്ഥ ആർത്തവം ഒഴിവാക്കുകയും വന്ധ്യതയ്ക്ക് കാരണമാവുകയും ചെയ്യുന്നു. പ്രമേഹം, മുഖക്കുരു, അമിതമായ രോമവളർച്ച തുടങ്ങിയവയെല്ലാമാണ് ചില ലക്ഷണങ്ങൾ. ഇത് വളരെ സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ് എന്നാൽ പലരും ഇത് തിരിച്ചറിയാൻ വൈകുന്നു എന്നതാണ് വാസ്തവം. ശരീരത്തിലും മുഖത്തും അസാധാരണമായ രോമവളർച്ച ഉണ്ടാകാം.

ഇത് പിന്നീട് പ്രമേഹത്തിനും ഹൃദ്രോഗങ്ങൾക്കും കാരണമാകുന്നു. ഈ രോഗാവസ്ഥ ഉണ്ടാവുന്നതിനുള്ള കാരണങ്ങൾ പലതാണ്. ശരീരത്തിലെ അധികമായ ഇൻസുലിന്റെ അളവ് ആൻഡ്രജൻ എന്ന പുരുഷ ഹോർമോണിന്റെ ഉൽപാദനം വർദ്ധിപ്പിക്കുന്നു. ഇത് അണ്ഡോല്പാദനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കും. പാരമ്പര്യമായും ഈ രോഗം പലരിലും കണ്ടുവരുന്നുണ്ട്. പിസിഒഡി ഉള്ള സ്ത്രീകൾക്ക് കുറഞ്ഞ ഗ്രേഡ് വീക്കം ഉണ്ടാവാം.

അത് ആൻഡ്രജൻ ഉൽപാദനത്തിന് കാരണമാകും. ഇത് പല ഹൃദ്യോഗങ്ങളും ഉണ്ടാക്കുന്നതാണ്. അനാവശ്യമായി ഉണ്ട് രോമവളർച്ചയും മറ്റു ലക്ഷണങ്ങളും സ്ത്രീകളിൽ വിഷാദവും ഉൽക്കണ്ഠയും ഉണ്ടാക്കുന്നു. ഈ രോഗാവസ്ഥ മൂലം ഭാഷയത്തിന്റെ കട്ടി കൂടുന്നത് എൻഡോമെട്രിയൽ ക്യാൻസറിലേക്ക് നയിക്കുന്നു. ഈ രോഗാവസ്ഥയുള്ള സ്ത്രീകൾ ഭാവിയിലെ സങ്കീർണതകൾ ഒഴിവാക്കുവാൻ പതിവായി ആരോഗ്യം നിരീക്ഷിക്കണം. ചികിത്സിച്ചില്ലെങ്കിൽ ഇത് ഗുരുതരമായേക്കാം. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *