ഇടിയപ്പം ഉണ്ടാക്കുമ്പോൾ സേവനാഴിയിൽ മാവു മുകളിലേക്ക് കയറി വരാറുണ്ടോ? ഇത് ഒരു കിടിലൻ പരിഹാരം…

ഇടിയപ്പം എല്ലാവർക്കും കഴിക്കുവാൻ ഇഷ്ടമാണ് എന്നാൽ അത് ഉണ്ടാക്കിയെടുക്കുവാൻ പലർക്കും മടിയാണ്. ഇടിയപ്പം ഉണ്ടാക്കുമ്പോൾ പലപ്പോഴും സേവനാഴിയിൽ മാവ് മുകളിലേക്ക് കയറി വരാറുണ്ട് അതിനുള്ള നല്ലൊരു പരിഹാരമാണ് ഈ വീഡിയോയിലൂടെ വിശദമായി പറയുന്നത്. രണ്ടുമൂന്ന് ഇടിയപ്പം ഉണ്ടാക്കി കഴിയുമ്പോൾ ചില്ലിന്റെ മുകളിലേക്ക് ആയി മാവ് കയറി വരാറുണ്ട്.

സേവനാഴിയുടെ പ്രസ്സ് ചെയ്യുന്ന ഭാഗത്തുള്ള അതേ വട്ടത്തിൽ തന്നെ പ്ലാസ്റ്റിക്കിന്റെ ഒരു മൂടി കൂടി കട്ട് ചെയ്ത് എടുക്കണം. ആദ്യം തന്നെ പേപ്പറിൽ അതിന്റെ അളവ് മുറിച്ചെടുത്ത് അതിനുശേഷം പിന്നീട് പ്ലാസ്റ്റിക് വെച്ച് മുറിച്ചെടുക്കുന്നതാണ് ഏറ്റവും നല്ലത്. കനം കുറഞ്ഞ ടൈപ്പ് പ്ലാസ്റ്റിക് ആണെങ്കിൽ കത്രിക ഉപയോഗിച്ച് തന്നെ നമുക്ക് വേഗത്തിൽ മുറിച്ചെടുക്കാവുന്നതാണ്. ഇനി നമുക്ക് പ്ലാസ്റ്റിക്കിന്റെ അത് സേവനാഴിയിൽ ഫിക്സ് ചെയ്തു കൊടുക്കണം.

ആദ്യമായി സേവനാഴിയിൽ ആവശ്യത്തിനുള്ള മാവ് നിറയ്ക്കുക പിന്നീട് നമ്മൾ തയ്യാറാക്കിയ പ്ലാസ്റ്റിക്കിന്റെ ചില്ല് മാവിൻറെ മുകളിലായി വെച്ചുകൊടുക്കണം. അതിനുശേഷം പ്രസ്സ് ചെയ്യുന്ന ഭാഗം അതിനു മുകളിലായി വെച്ചു കൊടുക്കണം. പിന്നെ നമ്മൾ സാധാരണമായി ഇടിയപ്പം ഉണ്ടാക്കുന്ന രീതിയിൽ തന്നെ പിഴിഞ്ഞെടുക്കുക. ആദ്യം ഇടിയപ്പം ഉണ്ടാക്കുമ്പോൾ അങ്ങനെ വരണമെന്നില്ല.

എന്നാൽ രണ്ടും മൂന്നും ഇടിയപ്പം ഉണ്ടാക്കി കഴിയുമ്പോഴാണ് മാവ് മുകളിലേക്ക് ആയി പൊന്തിവരുക. ഇങ്ങനെ ചെയ്തതിനുശേഷം സേവ നാഴി തുറന്നു നോക്കിയാൽ ഒരു തരി മാവ് പോലും അതിനുമുകളിൽ കയറിവരുകയില്ല. വളരെ എഫക്ടീവായ ഒരു രീതിയാണിത്. മാവു കുറച്ചു പോലും വേസ്റ്റ് ആക്കാതെ നമുക്ക് ഇടിയപ്പം ഉണ്ടാക്കിയെടുക്കാൻ സാധിക്കും. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ.