ഇന്നത്തെ കാലത്ത് സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ് പനി. രണ്ടുമൂന്നു ദിവസങ്ങളിൽ പനി മാറിയാലും ഇതിനെ തുടർന്ന് ഉണ്ടാവുന്ന ജലദോഷം ചുമ കഫക്കെട്ട് എന്നിവ ദിവസങ്ങളോളം നീണ്ടുനിൽക്കുന്നു. കഫം, വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ് ഇത് പല രോഗങ്ങൾക്കും കാരണമായി മാറുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉണ്ടാവുന്ന കഫക്കെട്ട് മാറുന്നതിന് ദിവസങ്ങൾ വേണ്ടിവരും.
. എന്നാൽ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഒറ്റമൂലി ഉപയോഗിച്ച് ഇത് പൂർണ്ണമായും മാറ്റാവുന്നതാണ്. ഇതിനായി ആവശ്യമുള്ള ഘടകങ്ങൾ, പനിക്കൂർക്കയില്ല, തുളസിയില, മഞ്ഞൾ, കായപ്പൊടി, തേൻ എന്നിവയൊക്കെ ആണ്. ഒട്ടേറെ ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് പനിക്കൂർക്ക ഇലയും തുളസി ഇലയും. ഇവ രണ്ടും നന്നായി ചതച്ച് നീര് പിഴിഞ്ഞെടുക്കുക.
ഇതിലേക്ക് അല്പം കായപ്പൊടി മഞ്ഞൾപൊടി തേൻ എന്നിവ കലർത്തി യോജിപ്പിക്കുക. ഈ ഔഷധക്കൂട്ട് ദിവസവും കുടിക്കുന്നത് കഫക്കെട്ട് പൂർണമായും മാറുന്നതിന് സഹായകമാകും. ആൻറി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പന്നമായ മഞ്ഞൾ ശരീരത്തിൻറെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ചുമ കഫക്കെട്ട് പനി എന്നിവയ്ക്ക് ശാശ്വത പരിഹാരം നൽകാൻ ഏറ്റവും ഉത്തമമാണ് പനിക്കൂർക്കയില.
തുളസിയുടെ ഗുണങ്ങൾ അറിയാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. ശരീരത്തിൻറെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഈ ഒറ്റമൂലി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ മരുന്ന് കഫക്കെട്ട് പൂർണമായും മാറുന്നതിനു സഹായിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ വീഡിയോ കാണുക.