ചർമ്മ സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചർമ്മത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന കറുത്ത നിറം സൗന്ദര്യത്തിന് വെല്ലുവിളിയായി മാറുന്നു. ഇവ മാറുന്നതിനായി പലതരത്തിലുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ് എന്നാൽ താൽക്കാലികമായി മാറ്റം ഉണ്ടാവുമെങ്കിലും പിന്നീടും അത് ഉണ്ടാവുന്നതിനുള്ള സാഹചര്യങ്ങൾ കൂടുതലാണ്.
രാസവസ്തുക്കൾ അടങ്ങിയ അത്തരം ക്രീമുകൾ ചർമ്മ പ്രശ്നങ്ങൾ കൂടുന്നതിന് കാരണമായി തീരുന്നു. യഥാർത്ഥ കാരണം മനസ്സിലാക്കി വേണം അതിനുള്ള ചികിത്സ തേടുവാൻ. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കറുത്ത നിറം ഉണ്ടാവാറുണ്ട് കഴുത്തിൽ, തുടയിടുക്കിൽ, മുഖത്തിന്റെ വിവിധ ഭാഗങ്ങളിൽ, സ്വകാര്യ ഭാഗങ്ങളിൽ, ചുണ്ടുകളിൽ എന്നിങ്ങനെ. ഒരു ഭാഗത്തും കറുപ്പുനിറം ഉണ്ടാവുന്നതിനുള്ള യഥാർത്ഥ കാരണം മനസ്സിലാക്കുക അതിനുശേഷം ചികിത്സ തേടുന്നതാണ് ഏറ്റവും ഉത്തമം.
ചുണ്ടിന് കറുപ്പുനിറം ഉണ്ടാവുന്നതിന്റെ കാരണം വിളർച്ച പോലുള്ള രോഗങ്ങളാവാം. രക്തക്കുറവ്, അലർജി സംബന്ധമായ രോഗങ്ങൾ, കൂടുതൽ അസിഡിറ്റി, ചർമ്മ പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം ചുണ്ടിന്റെ നിറ മാറ്റത്തിന് കാരണമായി തീരുന്നു. കണ്ണിന് താഴെ ഉണ്ടാകുന്ന കറുപ്പുനിറം ഉറക്കക്കുറവിന്റെയും അമിത സമ്മർദ്ദത്തിന്റെയും ഫലമാണ്. ഇതിനൊക്കെ പരിഹാരമായി നിരവധി വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കുന്നവരുണ്ട്.
എന്നാൽ യഥാർത്ഥ കാരണം പരിഹരിക്കാതെ എന്ത് ചെയ്തിട്ടും യാതൊരു ഫലവും ലഭിക്കുകയില്ല. കവിളിലെ ഇരുവശങ്ങളിലുമായി ഉണ്ടാകുന്ന കറുപ്പ് നിറം പ്രമേഹം, ഫാറ്റി ലിവർ തുടങ്ങിയ രോഗങ്ങളുടെ ലക്ഷണവും ആവാം. കരൾ രോഗങ്ങൾ പിടിപെടുന്നവരിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കറുപ്പ് പിഗ്മെന്റേഷൻ ഉണ്ടാവാം. കാരണം മനസ്സിലാക്കി വേണം ചികിത്സ തേടുവാൻ. തൈറോയ്ഡ് രോഗികൾക്കും ഇത്തരത്തിലുള്ള ഡിസ്കളറേഷൻ ഉണ്ടാവാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.