മുഖത്ത് ഇതുപോലെ കണ്ടാലും ശരീരത്തിൽ എവിടെയെങ്കിലും നിറം മാറിയാലും മനസ്സിലാക്കാം നിങ്ങൾക്ക് ഫാറ്റി ലിവർ ഉണ്ടെന്ന്. | important signs of fatty liver

important signs of fatty liver : കരളിനെ ബാധിക്കുന്ന അസുഖങ്ങളുടെ ഫലമായി ശരീരത്തിൽ പലതരത്തിലുള്ള മാറ്റങ്ങളും ഉണ്ടാകാറുണ്ട് അത് ഫാറ്റി ലിവർ ആയാലും ലിവർ സിറോസിസ് ആയാലും. ലിവറിന്റെ സ്റ്റേജ് വണ്ണിൽ എല്ലാം വലിയ എടുത്തു കാണിക്കാൻ പറ്റിയ ലക്ഷണങ്ങൾ ഒന്നും ഉണ്ടാവാറില്ല. ഇന്നത്തെ കാലത്ത് 15 വയസ്സ് കഴിഞ്ഞുള്ള കുട്ടികൾക്കെല്ലാം തന്നെ ഫാറ്റി ലിവർ കണ്ടുവരുന്നുണ്ട്. ആ കരളിനെ തരത്തിലുള്ള പ്രശ്നങ്ങളുണ്ടാവുന്ന സമയത്ത് പ്രധാനമായിട്ട് നമ്മുടെ ചർമ്മത്തിൽ കാണുന്ന ലക്ഷണമാണ് നിറവ്യത്യാസം. മുഖത്ത് അല്ലെങ്കിൽ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിറം പെട്ടെന്ന് മങ്ങുന്നതുപോലെ കാണും.

പ്രോട്ടീൻസും വൈറ്റമിൻസും ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തുന്നില്ല എങ്കിൽ നിറവ്യത്യാസം ഉണ്ടാകാറുണ്ട്. ഇനിയുള്ള ആളുകളുടെ ശരീരത്തിൽ പലപ്പോഴും ചെറിയ രക്തം പൊടിഞ്ഞു പൊട്ടുന്നതും കാണാറുണ്ട് അതിനുള്ള പ്രധാനകാരണം പ്ലേറ്റ്ലെറ്റ് കുറഞ്ഞുവരുന്നതുകൊണ്ടാണ് അതുപോലെ പ്രതിരോധശേഷി കുറഞ്ഞുവരുന്നതുകൊണ്ടാണ്. മറ്റൊരു പ്രശ്നമാണ് രാത്രി ഉറങ്ങാനുള്ള ബുദ്ധിമുട്ട് ചിലപ്പോൾ കുറെ സമയം കിടന്ന്സൂര്യനുദിക്കുന്ന സമയമാകുമ്പോൾ ആയിരിക്കും.

ഉറക്കം വരുന്നത് പിന്നീട് ഉച്ചനേരമാകുന്നത് വരെ അവർ ഉറങ്ങുകയും ചെയ്യും അപ്പോൾ ആയിരിക്കും അവർക്ക് ശരിയായ ഉറക്കം കിട്ടുന്നത് ഇതെല്ലാംലിവർ തകരാറ് സംഭവിക്കുന്നതിന് മുൻപ് കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ഇതുപോലെ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ടെസ്റ്റ് ചെയ്ത് നമ്മൾ കണ്ടുപിടിക്കേണ്ടതാണ്. ഇങ്ങനെയുള്ളവർ പ്രധാനമായിട്ടും ഒരു കൃത്യസമയം പാലിച്ചു ഉറങ്ങുവാൻ ശ്രദ്ധിക്കുക അതുപോലെ ദിവസവും കുറച്ച് സമയം വ്യായാമം ചെയ്യുവാനായി മാറ്റിവയ്ക്കുക.

കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ അതായത് റെഡ്മീറ്റ് ബീഫ് പോർക്ക് എന്നിവയെല്ലാം ഒഴിവാക്കുക. അതുപോലെ ബേക്കറി പലഹാരങ്ങൾ മൈദ ഉപയോഗിച്ച് ഉണ്ടാക്കുന്ന ആഹാരപദാർത്ഥങ്ങൾ എല്ലാം തന്നെ ഭക്ഷണത്തിൽ നിന്നും പൂർണമായി ഒഴിവാക്കുക എണ്ണയിൽ പൊരിച്ചെടുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക. അതുപോലെ അമിതമായി മധുരപലഹാരങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. വെളുത്ത അരിയുടെ ഉപയോഗം കുറയ്ക്കുക ഇതിലൂടെ എല്ലാം നമുക്ക് ഫാറ്റി ലിവറിനെ കുറച്ചു കൊണ്ടുവരാനും അതിന്റെ ലക്ഷണങ്ങളെ ഇല്ലാതാക്കുവാനും സാധിക്കും.

4 thoughts on “മുഖത്ത് ഇതുപോലെ കണ്ടാലും ശരീരത്തിൽ എവിടെയെങ്കിലും നിറം മാറിയാലും മനസ്സിലാക്കാം നിങ്ങൾക്ക് ഫാറ്റി ലിവർ ഉണ്ടെന്ന്. | important signs of fatty liver

Leave a Reply

Your email address will not be published. Required fields are marked *