ഇത് ഉപയോഗിച്ച് തറ തുടച്ചാൽ ഈച്ച വീടിൻറെ പരിസരത്ത് പോലും വരില്ല, മാജിക്കൽ ടിപ്പ്…

ഈച്ചയുടെ ശല്യം മിക്ക വീടുകളിലെയും പ്രശ്നം തന്നെയാണ്. ഇവ ഒട്ടും നിസ്സാരക്കാരല്ല ഈച്ചകൾ പരത്തുന്ന രോഗങ്ങൾ ജീവന് വരെ ഭീഷണിയായി മാറാറുണ്ട്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ നിന്നും ഈച്ചകൾ ഭക്ഷണപദാർത്ഥങ്ങളിലും മറ്റും വന്നിരിക്കുമ്പോൾ പല രോഗങ്ങൾക്കും കാരണമായി തീരുന്നു. തുറന്നുവെച്ച ഭക്ഷണങ്ങളിൽ ഈച്ചകൾ വന്നിരിക്കുമ്പോൾ അതിലൂടെ അണുബാധ ശരീരത്തിലേക്ക് എത്തുന്നു.

പലവിധത്തിലുള്ള രോഗങ്ങൾക്കും ഇവ വഴിയൊരുക്കും. ഈച്ചകളുടെ ശല്യം പൂർണമായും അകറ്റുന്നതിന് നമുക്ക് ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഇത് ചെയ്യുന്നതിലൂടെ ഈച്ചയുടെ ശല്യം ഒട്ടും തന്നെ ഉണ്ടാവുകയില്ല. മഴക്കാലത്ത് ഇവയുടെ ശല്യം വളരെയധികം കൂടുതലായിരിക്കും. അതിനെല്ലാം ഉള്ള നല്ലൊരു പരിഹാരമാണ് ഈ വീഡിയോയിൽ പറയുന്നത്. ഒരു കപ്പിൽ കുറച്ച് വെള്ളം എടുത്ത് അതിലേക്ക്.

കർപ്പൂരം പൊടിച്ച് ഇട്ടു കൊടുക്കുക. കർപ്പൂരത്തിന്റെ മണം ഈച്ച കൊതുക് അതുപോലെ മറ്റു പ്രാണികൾ എന്നിവയെ തുരത്തുന്നതിന് വളരെ നല്ലതാണ്. പിന്നീട് വെള്ളത്തിലേക്ക് കുറച്ചു സോഡാ പൊടി കൂടി ചേർത്തു കൊടുക്കണം. ഈ വെള്ളം ഉപയോഗിച്ച് ഈച്ച കൂടുതലായി വരുന്ന ഭാഗങ്ങൾ തുടച്ചു കൊടുക്കേണ്ടതാണ്.

പ്രത്യേകിച്ചും അടുക്കളയുടെ സ്ലാബിലും ഡൈനിങ് ടേബിളിലും എല്ലാം ഈച്ചകൾ വരുന്നതിനുള്ള സാധ്യത ഏറെയാണ്. ഒരു തുണി ഈ വെള്ളത്തിൽ പിഴിഞ്ഞെടുത്ത് ആ ഭാഗങ്ങളിൽ എല്ലാം തുടച്ചു കൊടുക്കുക. ഇതുകൂടാതെ ഒരു കർപ്പൂരം കൂടി കത്തിച്ചു വയ്ക്കുന്നത് ഈച്ചകളെ തുരത്താനുള്ള നല്ലൊരു പരിഹാരമാർഗമാണ്. തറ വൃത്തിയാക്കാനും അതിലെ ദുർഗന്ധം അകറ്റാനും ബേക്കിംഗ് സോഡ വളരെയധികം ഗുണം ചെയ്യും. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണൂ.