ഇത് ഉപയോഗിച്ചാൽ മുഖം വെട്ടി തിളങ്ങും… വീട്ടിലുള്ള ഈ ചേരുവകൾ മാത്രം മതി..

പുതിയ തലമുറ വളരെ പ്രാധാന്യം നൽകുന്ന ഒന്നാണ് സൗന്ദര്യ സംരക്ഷണം. ചരമ സൗന്ദര്യത്തിനായി പല രീതികളും നോക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും ചർമ്മ സൗന്ദര്യത്തിന് സമയം ചിലവഴിക്കുന്നു. വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിച്ചിട്ടും വലിയ മാറ്റങ്ങൾ ഒന്നും പലരിലും ഉണ്ടാവാറില്ല. ഇതിനായി ഒട്ടേറെ കാഴ്ചകൾ ചിലവാക്കി ബ്യൂട്ടി പാർലറുകൾ.

കയറിയിറങ്ങുന്നവർക്ക് താൽക്കാലികമായ ഫലം ലഭിക്കുന്നുവെങ്കിലും ഇതുമൂലം ചർമ്മത്തിന്റെ ആരോഗ്യം നഷ്ടപ്പെടുന്നു. സൗന്ദര്യ സംരക്ഷണം എല്ലാ ദിവസവും ചെയ്യേണ്ട ഒന്നാണ്. പ്രകൃതിദത്തമായ രീതികളാണ് ഇതിന് ഏറ്റവും ഉത്തമം. വീടുകളിൽ സുലഭമായി ലഭിക്കുന്ന കാപ്പിപ്പൊടി ഉപയോഗിച്ച് ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കാൻ സാധിക്കും.

ഒരു പാത്രത്തിൽ കുറച്ച് കാപ്പിപ്പൊടി എടുക്കുക അതിലേക്ക് അല്പം പഞ്ചസാര ചേർത്ത് കൊടുക്കുക. ഇവ രണ്ടും നന്നായി യോജിപ്പിക്കുന്നതിനായി റോസ് വാട്ടർ അല്ലെങ്കിൽ പാൽ ചേർത്തു കൊടുക്കാവുന്നതാണ്. നന്നായി ഇളക്കി യോജിപ്പിച്ച് ഈ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിക്കുക. കുറച്ച് സമയം കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.

ഇങ്ങനെ ചെയ്യുന്നത് മൂലം മുഖത്തിന് തിളക്കവും മൃദുത്വവും നിറവും ലഭിക്കുന്നു. ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം ഇത് ചെയ്യാവുന്നതാണ്. ആരോഗ്യകരമായ ഭക്ഷണരീതി സൗന്ദര്യസംരക്ഷണത്തിന് വളരെ അധികം സഹായിക്കുന്നു. ധാരാളം വെള്ളം കുടിക്കുന്നതും ചർമ്മത്തിന്റെ സൗന്ദര്യത്തിന് സഹായിക്കും. കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഇവ ചർമ്മത്തിന്റെ ആരോഗ്യത്തിന് ദോഷമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *